സെന്റ് ഡൊമിനിക്സ്  കോളേജ് റണ്ണേഴ്‌സ് അപ്പ്

പാമ്പാടി കെ ജി  കോളേജിൽ നടന്ന പ്രഥമ മഹാത്മാ ഗാന്ധി സർവ്വകലാശാല ഇന്റർ കോളേജിയേറ്റ് വടംവലി  മത്സരത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് പുരുഷ വിഭാഗം റണ്ണേഴ്‌സ് അപ്പായി. പ്രാഥമിക ലീഗ് മത്സരങ്ങൾ എല്ലാം ജയിച്ചാണ് ടീം ക്വാട്ടർ ഫൈനൽ നോക്ക് ഔട്ട്‌ മത്സരത്തിന് യോഗ്യത നേടിയത്. ക്വാട്ടർ ഫൈനൽ മത്സരത്തിൽ യു സി  കോളേജ് ആലുവയെ പരാജയപ്പെടുത്തി ഫൈനൽ ലീഗ് മത്സരത്തിലേക്ക് യോഗ്യരായത്‌. അവസാന ലീഗ് മത്സരത്തിൽ സേക്രഡ് ഹാർട്ട്‌ കോളേജ് തേവര, കെ ജി കോളേജ് പാമ്പാടി എന്നിവരെ നേരിട്ടുള്ള മത്സരത്തിൽ പരാജയപ്പെടുത്തി.  ന്യൂമാൻ കോളേജ് തൊടുപുഴയോടു മാത്രമാണ് ടീം പരാജയം നേരിട്ടത്. ന്യൂമാൻ കോളേജ് തൊടുപുഴയാണ് ടൂർണമെന്റ് വിജയികൾ,  കെ ജി കോളേജ്  പാമ്പാടി മൂന്നാം സ്‌ഥാനം നേടി.  ആവേശം നിലനിന്ന മത്സരത്തിൽ എം ജി സർവകലാശാലയിലെ 30 പുരുഷ ടീമുകൾ പങ്കെടുത്തു. സെന്റ് ഡൊമിനിക്സ് കോളേജിന് വേണ്ടി അമൽ എബ്രഹാം, അലൻ സെബാസ്റ്റ്യൻ, ജിബിൻ ജിമ്മി, അശ്വിൻ ബാബുജി, വിഷ്ണുദത്, ബോണി ജോസ്, അനീഷ് എം എസ്, തോമസ് ടോമി, അതുൽ കെ പ്രദീപ്‌, അശ്വിൻ എസ്, അരുൺ ജോസഫ് എന്നിവരാണ് മത്സരിച്ചത്. മുഹമ്മദ് ആസിഫ് ആയിരുന്നു ടീം പരിശീലകൻ.  കോളേജിൽ നിന്നും രണ്ടു പേർ സർവ്വകലാശാല ടീമിലേക്കു യോഗ്യത നേടി. പ്രഥമ ഇന്റർ കോളേജിയേറ്റ് വടംവലി മത്സരത്തിൽ വിജയികളായ ടീമിനെ പ്രിൻസിപ്പൽ, മാനേജ്മെന്റ്, പി.റ്റി.എ എന്നിവർ അനുമോദിച്ചു.

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതിക്ക് ഇരട്ടക്കിരീടം

പത്താമുട്ടം സെയിന്റ്ഗിറ്റ്‌സ്എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് നടന്ന ഓ ള്‍ കേരള ബാസ്‌കറ്റ്ബാള്‍...

കെ.എഫ്.സി. ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വിജയികള്‍ക്ക് ഐ.എം. വിജയന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു

കാഞ്ഞിരപ്പള്ളി : ജനുവരി 26 മുതല്‍ കുന്നുംഭാഗം ഗവണ്‍മെന്റ് ഹൈസ്‌കൂ ള്‍...

കായിക പ്രേമികളുടെ കണ്ണും മനവും ഇനി കുന്നേൽ സ്കൂൾ ഗ്രൗണ്ടിൽ

കാഞ്ഞിരപ്പള്ളിയിലെ കായിക പ്രേമികളുടെ കണ്ണും മനവും ഇനി കുന്നേൽ സ്കൂൾ ഗ്രൗണ്ടിൽ.....

കുന്നുംഭാഗം ഗവണ്മെന്‍റ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ഇനി കാല്‍പന്തുകളിയുടെ ഉത്സവരാവുകള്‍

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവണ്മെന്‍റ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ഇനി കാല്‍പന്തുകളിയു ടെ ഉത്സവരാവുകള്‍....

പ്ലാസ്റ്റിക് വിരുദ്ധ തീം സോംഗ് രാഷ്ട്രത്തിന് സമർപ്പണം

കാഞ്ഞിരപ്പള്ളി: പ്ലാസ്റ്റിക് കൺട്രോൾ മിഷനും പ്ലാന്‍റ് എ ട്രീ ഫൗണ്ടേഷനും സംയുക്തമാ...

എം ജി സൗത്ത് സോൺ ടേബിൾ ടെന്നിസ് മരിയൻ കോളേജ് ജേതാക്കൾ 

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ നടന്ന എം ജി സർവ്വകലാശാല സൗത്ത്...

യുവ ഫുട്ബോൾ താരം പരിശീലനത്തിനായി പണമില്ലാതെ പ്രതിസന്ധിയിൽ

മുണ്ടക്കയത്തിനടുത്ത് വെളളനാടി റബ്ബര്‍ തോട്ടത്തിലെ  ചെറിയ കളിക്കളത്തില്‍ തട്ടി കളിച്ച പന്തുമായി ...

എം ജി വെയിറ്റ് ലിഫ്റ്റിങ് :സെന്റ് ഡൊമിനിക്സ് കോളേജ് ചാമ്പ്യന്മാർ

മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ നടന്ന മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി പുരുഷ-വനിതാ ഇന്റർ കോളേജിയേറ്റ് വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യഷിപ്പിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് പുരുഷ വിഭാഗത്തിൽ ചാമ്പ്യന്മാരായി. മുന്ന് സ്വർണം, മുന്ന് വെള്ളി, ഒരു വെങ്കലം ഉൾപ്പടെ  246 പോയിന്റ് നേടിയാണ് നേട്ടം. കഴിഞ്ഞ വർഷവും കോളേജ് ജേതാക്കളായിരുന്നു. കോളേജിന് വേണ്ടി രണ്ടാം വർഷ പി ജി ഇക്കണോമിക്സ് വിദ്യാർത്ഥി അമൽ എബ്രഹാം 89 കിലോ ഗ്രാം വിഭാഗത്തിലും, മൂന്നാം വർഷ കോമേഴ്‌സ് വൊക്കേഷണൽ വിദ്യാർത്ഥി അലൻ സെബാസ്റ്റ്യൻ 102 കിലോ വിഭാഗംരണ്ടാം വർഷ കോമേഴ്‌സ് വൊക്ഷണൽ  വൊക്കേഷണൽ വിദ്യാർത്ഥി അലൻ കെ ടോം 55 കിലോ ഗ്രാം വിഭാഗത്തിലും സ്വർണം നേടി. രണ്ടാം വർഷ പി ജി കോമേഴ്‌സ് വിദ്യാർത്ഥി ജിബിൻ മാത്യു 109 കിലോ വിഭാഗം, നിബിൽ ജോഷി ഒന്നാം വർഷ എക്കണോമിക്സ് 73കിലോ, നോബിൾ മാത്യു നൈനാൻ ഒന്നാം വർഷ വൊക്കേഷണൽ കോമേഴ്‌സ്  വിദ്യാർത്ഥി +109 കിലോ വിഭാഗത്തിലും വെള്ളി മെഡൽ നേടി. രണ്ടാം വർഷ ഫിസിക്സ്‌ വിദ്യാർത്ഥി ശ്രീജിത്ത്‌ സജ്ജീവിനു 61 കിലോ ഗ്രാം വിഭാഗത്തിൽ വെങ്കലം. ന്യൂമാൻ കോളേജ് തൊടുപുഴ, സെന്റ് തോമസ് കോളേജ് പാലാ എന്നിവർ യഥാക്രമം രണ്ടും മുന്നും സ്‌ഥാനങ്ങൾ നേടി. നേരത്തെ നടന്ന വനിതാ വിഭാഗം മത്സരത്തിലും കോളേജ് മികച്ച പ്രകടനം കാഴ്ചവെച്ചു. അഞ്ജലി കെ ആർ സ്വർണവും, റോസമ്മ ജോസഫ് വെള്ളിയും, അഞ്ജന സണ്ണി, ഷെറിൻ ചിന്നു മാത്യു, അമലു റോസ് ബാബു എന്നിവർ വെങ്കല മെഡലും നേടി. പ്രൊഫ. പ്രവീൺ തര്യൻ, ഈ.റ്റി. മനേഷ്, അമൽ എബ്രഹാം എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.             ...

യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഇന്ത്യ ക്രിക്കറ്റിലെ യുവരാജാവും പോരാട്ട വീര്യത്തിന്റെ പ്രതിരൂപവുമായ യുവരാജ് സിംഗ് രാജ്യാന്തര...

RECENT NEWS

MOST POPULAR

error: Content is protected !!