കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുകളുടെ ഉദ്ഘാടനം

Estimated read time 1 min read

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ റൂസ പദ്ധതിയിൽ  നിർമ്മിച്ച  ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുകളുടെ  ഉദ്ഘാടനം ഗവൺമെൻറ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് നിർവഹിച്ചു.രണ്ട് സിന്തറ്റിക്കോട്ടുകളാണ് പണി പൂർത്തിയായിരിക്കുന്നത്.കോളേജ് ഓഡിറ്റോറിയത്തിൽ പണി പൂർത്തീകരിച്ചിരിക്കുന്ന  കോർട്ടുകൾ ആധുനിക നിലവാരത്തിൽ ഉള്ളതാണ്.കേന്ദ്ര- സംസ്ഥാന  സർക്കാരുകളുടെ സഹകരണത്തോടെയുള്ള റൂസ പദ്ധതിയിൽ ഉൾപെടുത്തിയാണ് കോർട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. വിവിധ മത്സരങ്ങൾക്ക് വേദിയാകുവാൻ  ഇനി കോളേജിന് സാധിക്കും.കോളേജ് പ്രിൻസിപ്പൽ ഡോ സീമോൻ  തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോളേജ് മാനേജർ ഫാദർ വർഗീസ് പരിന്തിരിക്കാൻകോളേജ് ബർസാർ ഫാ ഡോ മനോജ് പാലക്കുടികായിക വിഭാഗം മേധാവി പ്രവീൺ തര്യൻ എന്നിവർ പ്രസംഗിച്ചു.  

You May Also Like

More From Author