വോളിബോൾ കോച്ചിംഗ് ക്യാമ്പിന് സമാപനമായി

Estimated read time 1 min read

കാഞ്ഞിരപ്പള്ളി മൈക്ക സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച വോളിബോൾ കോച്ചിംഗ് ക്യാമ്പിന് സമാപനമായി. റിട്ടയേർഡ് എസ്പിയും മുൻ ഇന്ത്യൻ വോളിബോൾ താരവുമായിരുന്ന അബ്ദുൾ റസാഖ്, കേരള സ്പോർട്സ് കൗൺസിൽ കോച്ച് നവാസ് വഹാബ്, ഇർഫാൻ റിയാസ് എന്നിവരുടെ നേതൃത്വ ത്തിൽ ആയിരുന്നു ഒന്നരമാസക്കാലം നീണ്ടുനിന്ന കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചത്. രണ്ട് പെൺകുട്ടികൾ അടക്കം 52 പേരാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. ഫിറ്റ്ന സ് വർക്കും വോളിബോളിന്റെ ബാലപാഠങ്ങളും ആണ് പ്രധാനമായും ഇവിടെ പകർന്നു നൽകിയത്. വരും ദിനങ്ങളിലും ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പരി ശീലനം നൽകുവാനാണ് സംഘാടകരായ മൈക്ക വോളി ക്ലബ്ബിന്റെ തീരുമാനം.

ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കെല്ലാം ജഴ്സിയും സമ്മാനമായി നൽകിയാണ് ക്യാമ്പ് സമാപിച്ചത്. സമാപന സമ്മേളനം അന്തർദേശീയ വോളിബോൾ താരവും അർജുൻ അവാർഡ് ജേതാവുമായ ജി ഇ ശ്രീധർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മൈക്ക വേളി ക്ലബ്ബ് പ്രസിഡൻറ് മുഹമ്മദ് റിയാസ് അധ്യക്ഷനായിരുന്നു. ക്ലബ് ര ക്ഷാധികാരി PS അബ്ദുൽ റസാഖ്, ക്ലബ് സെക്രട്ടറി എം എം അൻസാരി, റ്റി എ സിറാജുദ്ദീൻ, പി എ ഷംസുദ്ദീൻ, റഫീഖ് ഇസ്മായിൽ, പി എ ലൈലാ, PS അൻസാരി, മാനുവൽ, മുഹമ്മദ് മൻസൂർ എന്നിവർ സംസാരിച്ചു.

You May Also Like

More From Author

+ There are no comments

Add yours