കാഞ്ഞിരപ്പള്ളി സ്വദേശിനി നിദാ ഫാത്തിമക്ക് സ്വർണ്ണ മെഡൽ

Estimated read time 0 min read
എതിരാളികളെ വീണ്ടും ഇടിച്ച് വീഴ്ത്തി സംസ്ഥാന അമച്ചർ ക്വിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ നിദ ഫാത്തിമ. 46 കിലോ ഗ്രാമിൽ താഴെയുള്ള ഓൾഡർ കേഡറ്റ്സ് വിഭാഗം ലൈറ്റ് കോണാക്ട് വിഭാഗത്തിലാണ് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്. ഇതോടൊപ്പം  ക്വിക്ക് ലൈറ്റ് വിഭാഗ ത്തിൽ വെള്ളി മെഡലും കരസ്ഥമാക്കിയിട്ടുണ്ട് നിദാ. ഇതോടെ പൂണയിൽ വെച്ച് മെയ് 21 മുതൽ 27 വരെ നടക്കുന്ന നാഷണൽ ക്വിക്ക് ബോക്സിങ് ചാംപ്യൻഷിപ്പിന് യോഗ്യത നേടിയിരിക്കുകയാണ് നിദാ ഫാത്തിമ.കോഴിക്കോട് പി.ടി.ഉഷ ഇൻഡോർ സ്‌റ്റേഡിയത്തിൽ വെച്ച് ഏപ്രിൽ 15 മുതൽ 17 വരെയായിരുന്നു സംസ്ഥാന ചാം പ്യൻഷിപ്പ് നടന്നത്.
നാലാം ക്ലാസിൽ പഠിക്കുമ്പോൾ പിതൃസഹോദരി പുത്രനായ റയീസ് എം സജിയുടെ പ്രകടനം കണ്ട് മനസിൽ കയറിയ കമ്പമാണ് ക്വിക്ക് ബോക്സിങ്ങിനോട്. റയീസ് തന്നെയാണ് നിദയുടെ പരിശീലകനും. 2019ൽ നാലാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ തുടങ്ങിയതാണ് പരിശീലനം. ഇതിനകം തന്നെ നിരവധി തവണ ജില്ലാ സം സ്ഥാന തലങ്ങളിൽ വിജയം കരസ്ഥമാക്കിയിട്ടുമുണ്ട്.
കാഞ്ഞിരപ്പള്ളി കല്ലുങ്കൽ വീട്ടിൽ നിയാസ് നസിയ ദമ്പതികളുടെ മകളും കാഞ്ഞിരപ്പള്ളി ആനക്കല്ല് സെൻ്റ് ആൻ്റണീസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയു മാണ് നിദാ.

You May Also Like

More From Author

+ There are no comments

Add yours