കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജിൽ സൗജന്യ സമ്മർ കോച്ചിംഗ് ക്യാമ്പിന് തുടക്കം

Estimated read time 0 min read

കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജ് കായിക വിഭാഗത്തിന്റെയും കോട്ട യം ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ സമ്മ ർ കോച്ചിംഗ് ക്യാമ്പിന് തുടക്കം കുറിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ സീമോൻ തോമ സിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം ജില്ലാ സ്പോർട്സ് കൗൺസി ൽ പ്രസിഡന്റ് ഡോ ബൈജു വർഗീസ് ഗുരുക്കൾ ഉദ്ഘാടനം നിർവഹിച്ചു. ഫാ ഡോ മനോജ് പാലക്കുടി, കായിക വിഭാഗം മേധാവി പ്രവീൺ തര്യൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലൻ ജൂലിയസ് ജെ മനയാനി,അലെൻ സെബാസ്റ്റ്യൻ എന്നിവർ സം സാരിച്ചു.

അത്‌ലറ്റിക്സ്, വെയിറ്റ് ലിഫ്റ്റിങ്, പവർ ലിഫ്റ്റിംഗ്, വടംവലി എന്നീ ഇനങ്ങളിലാണ് പരി ശീലനം. രാവിലെ ഏഴു മുതൽ പത്തുമണി വരെയാണ് പരിശീലന സമയം. 10 വയസ്സി നു മുകളിലുള്ള ആൺകുട്ടികളും പെൺകുട്ടികളും ക്യാമ്പിൽ പങ്കെടുക്കുന്നു. സ്പോ ർട്സ് കൗൺസിലിനു കീഴിലുള്ള പരിശീലകരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. മെ യ് 31 വരെയാണ് ക്യാമ്പ്. വിവിധ സ്കൂളുകളിൽ നിന്നുമായി അറുപതു കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുക്കുന്നു.

You May Also Like

More From Author