എരുമേലി എം.ഇ.എസ് കോളേജ് എരുമേലിയിലെ എൻ.സി.സി ആർമി വിങ്ങിൻ്റെ നേതൃത്വത്തിൽ കോളേജിലെ ഐ.ക്യൂ.എ,സിയും മായി ചേർന്ന് കാർഗിൽ വിജ യ് ദിവസത്തിൻറെ 25 വാർഷികം കോളേജിൽ സംഘടിപ്പിച്ചു. എൻ.സി.സി കേഡറ്റുകൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. രാജ്യത്തിനുവേണ്ടി ജീവൻ ബലി യർപ്പിച്ച ധീര ജവാന്മാരെ അനുസ്മരിച്ചു കൊണ്ടും പ്രതീകാത്മിക ചിത്രത്തിൽ പുഷ്പവൃഷ്ടി നടത്തിക്കൊണ്ടും മെഴുകുതിരി തെളിച്ചുകൊണ്ടും കോളജ് പ്രിൻസി പ്പൽ പ്രൊഫസർ ഡോക്ടർ അനിൽകുമാർ എസ് ഉത്ഘാടനം ചെയ്തു.
വൈസ് പ്രിൻസിപ്പൽ ഷംല ബീഗം എൻ.എസ് ,എൻ.സി.സി എ.എൻ.ഒ ലെഫ്. സാബ്ജാൻ യൂസഫ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സെബാസ്റ്റ്യൻ പി സേവ്യർ, അർഷദ് നജീബ് എന്നിവർ സംസാരിച്ചു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ധീര ജവാന്മാർ നടത്തിയ ത്യാഗനിർഭരമായ പോരാട്ടങ്ങളെ കുറിച്ച് പങ്കെടുത്തവർ സം സാരിച്ചു.

+ There are no comments
Add yours