മകൻ ലഹരിക്ക് അടിമ, ദമ്പതികൾ തീ കൊളുത്തി ആത്മഹത്യ ചെയ്തു

Estimated read time 1 min read
Share :

ലഹരിമരുന്നിന് അടിമയായ മകൻ്റെ മാനസിക പീഡനം സഹിക്കാൻ വയ്യാതെ തിരുവല്ലയിലെ വേങ്ങലില്‍ വയോധിക ദമ്പതികള്‍ കാറിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു . തിരുവല്ല തുകലശ്ശേരി ചെമ്പോലില്‍ മുക്ക് വേങ്ങശേരില്‍ രാജു തോമസ് ജോർജ് (69), ഭാര്യ ലൈലി തോമസ് (62) എന്നിവരുടെ മൃതദേഹങ്ങളാ ണ് കത്തിക്കരിഞ്ഞ നിലയില്‍ കാറിനുള്ളില്‍ കണ്ടെത്തിയത്.

വേങ്ങല്‍ – വേളൂർമുണ്ടകം റോഡില്‍ പെട്രോളിങ്ങിന് എത്തിയ തിരുവല്ല എസ്‌ഐയും സംഘവും വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് കത്തിയെരിയുന്ന നിലയില്‍ മാരുതി വാഗണർ കാർ കണ്ടെത്തിയത്. ഉടൻ തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. തിരുവല്ലയില്‍ നിന്നും എത്തി യ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ചേർന്ന് തീ അണച്ചെങ്കിലും ഇരുവരും മരണത്തിന് കീഴടങ്ങി. റോഡ് വക്കില്‍ കാർ പാർക്ക് ചെയ്ത ശേഷം പെട്രോളിയം ഉല്‍പ്പ ന്നം കാറിന് ഉള്ളില്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് എത്തിയ ഫോറൻസിക് സംഘത്തിൻ്റെ റി പ്പോർട്ട് കൂടി ലഭിച്ച ശേഷമേ കാർ കത്തിയതിന്റെ യഥാർഥ കാരണം വ്യക്തമാകു എന്ന് പൊലീസ് പറഞ്ഞു.

കാറിൻ്റെ രജിസ്ട്രേഷൻ നമ്പര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയാണ് മരിച്ചത് രാജു തോമസും ഭാര്യയുമാണെന്ന് തിരിച്ചറിഞ്ഞത്. സ്ഥലത്തെത്തിയ വാര്‍ഡ് കൗണ്‍സിലർ റീന വിശാലും ഇക്കാര്യം സ്ഥിരീകരിച്ചു. വർഷങ്ങളായി വിദേശത്ത് ജോലി ചെയ്തിരുന്ന രാജുവിനോ കുടുംബത്തിനോ സാമ്പത്തിക പ്രശ്‌നങ്ങളൊന്നു മില്ലെന്ന് വാർഡ് കൗണ്‍സിലര്‍ പറഞ്ഞു. അതേസമയം ഇവരുടെ വീട്ടില്‍ നിന്നും രാജു തോമസ് എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സ്വ ത്തിന്റെ പേരില്‍ ലഹരിമരുന്ന് അടിമയായ ഏക മകനായ ജോർജി തോമസിൻ്റെ മാനസിക പീഡനത്തെ തുടർന്ന് തങ്ങള്‍ ജീവിതം അവസാനിപ്പിക്കുക ആണെ ന്നാണ് ആത്മഹത്യ കുറിപ്പ്. ജോർജി മയക്കുമരുന്നിന് അടിമയായതോടെ ഇയാളുടെ ഭാര്യയും മകനും മാസങ്ങള്‍ക്കു മുമ്ബ് ഭാര്യ ഗൃഹത്തിലേക്ക് പോയിരുന്നു.

ഇതിന് പിന്നാലെ തങ്ങളുടെ സ്വത്തുക്കള്‍ രാജു തോമസ് ജോർജിയുടെ ഭാര്യയുടെയും മകന്റെയും പേരില്‍ എഴുതിവെച്ചിരുന്നു. ഇതേ ചൊല്ലി പലപ്പോഴും ജോർജി മാതാപിതാക്കളുമായി കലഹത്തില്‍ ഏർപ്പെട്ടിരുന്നതായി ആണ് ലഭിക്കുന്ന വിവരം. ലഹരിമരുന്നിന് അടിമയായ ജോർജി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡി അഡിക്ഷൻ സെൻ്ററില്‍ ചികിത്സയിലാണ്. ഇരുവരുടെയും മൃതദേഹങ്ങള്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടക്കും.

Share :

You May Also Like

More From Author

+ There are no comments

Add yours