ചിറക്കടവ് പഞ്ചായത്തും ആരോഗ്യവകുപ്പും പൊൻകുന്നം മേഖലയിൽ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തി. വൃത്തിഹീനമായി കണ്ടെത്തിയ കാലിക്കറ്റ് കിച്ചൻ ഹോട്ടൽ പൂട്ടിച്ചു. ആരോഗ്യവകുപ്പിന്റെ മാനദണ്ഡം പാലിച്ചുമാത്രം തുറന്നാൽ മതിയെന്ന് നിർദേശിച്ചു. 5000 രൂപ പിഴയും ഈടാക്കി. മറ്റൊരു ഹോട്ടലിനെതിരേ നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം 11 കടകളിൽ നടത്തിയ പരിശോധനയിൽ നിരോധിച്ച പ്ലാസ്റ്റിക് കൂടുകൾ കണ്ടെത്തിയ ഒരു ബേക്കറിക്കെതിരേ 5000 രൂപ പിഴ ചുമത്തി.

പഞ്ചായത്ത് സെക്രട്ടറി എസ്. ചിത്ര, അസിസ്റ്റന്റ് സെക്രട്ടറി എസ്. സിന്ധുമോൾ, ക്ലർക്ക് എം.എസ്. മനു എന്നിവരും ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ഷാജി മാത്യു, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ നിയാസ് സി. ജബ്ബാർ, എൻ.എ. അഭിലാഷ് എന്നിവരായിരുന്നു പരിശോധന നടത്തിയത്

+ There are no comments
Add yours