റബ്ബർ മരങ്ങൾക്ക് തുരിശടിക്കുന്ന ജോലി ഇനി ഡ്രോണുകൾക്ക്

Estimated read time 1 min read

ഒരുകാലത്ത് ഹെലികോപ്റ്ററുകൾ ചെയ്തിരുന്ന റബ്ബർ മരങ്ങൾക്ക് തുരിശടിക്കുന്ന ജോലി ഇന്ന് ഡ്രോണുകൾ ഏറ്റെടുത്ത് കഴിഞ്ഞു. മുണ്ടക്കയത്തെ ഹാരിസൺ മല യാളം എസ്റ്റേറ്റിന്റെ വെള്ളനാടി ഒന്നാം ഡിവിഷനിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള തുരിശടി നടക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇത്തരം ജോലികൾ ഹെലികോ പ്റ്ററുകളായിരുന്നു നിർവഹിച്ചിരുന്നത്.

പിന്നീട് ഇത് മനുഷ്യരെ ഉപയോഗിച്ച് തന്നെ ചെയ്തു പോന്നു. കൃത്യമായി മരങ്ങൾക്ക് മരുന്ന് തളിക്കാൻ സാധിക്കുന്നതും സമയവും, ചിലവും കുറവ് വരുന്നതുമാണ് ഡ്രോണുകളെ ഇതിന് ഉപയോഗിക്കുവാൻ കാരണം. കേരളത്തിൽ നെൽകൃഷിക്കും,മാവിൻ തോട്ടങ്ങളിലും ഡ്രോൺ ഉപയോഗിച്ച് മരുന്ന് പ്രയോഗം നടത്താറുണ്ടെ ങ്കിലും ഇത് ആദ്യമായാണ് റബ്ബർ എസ്റ്റേറ്റ് മേഖലയിൽ ഡ്രോണുകളെ ഉപയോഗിച്ച് തുരിശടി നടത്തുന്നത്.

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടേ താണ് ഡ്രോണുകൾ. ഇതിൽ 30 ലിറ്റർ മരുന്ന് സംഭരണശേഷിയുണ്ട്. 10 മിനിറ്റ് കൊണ്ട് 1.5 ഹെക്ടർ സ്ഥല ത്തെ റബറിൽ മരുന്ന് തളിക്കുവാൻ സാധിക്കും. കഴിഞ്ഞ നാല് ദിവസമായി മുണ്ടക്കയം വെള്ളനാടി ഒന്നാം ഡിവിഷനിൽ ഡ്രോൺ ഉപയോഗിച്ചുള്ള മരുന്ന് പ്രയോ ഗം നടക്കുന്നുണ്ട്. തൊഴിലാളികൾ മാസങ്ങളെടുത്ത് ചെയ്യേണ്ട ജോലിയാണ് വളരെ വേഗത്തിൽ ഡ്രോൺ ഉപയോഗിച്ച് ചെയ്യുവാൻ സാധിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours