കല്ലും മണ്ണും ചെളിയുമടക്കമുള്ള മാലിന്യങ്ങൾ ദേശീയ പാതയോരത്ത് തന്നെ തള്ളി ദേശീയപാതാ വിഭാഗം

Estimated read time 1 min read
Share :

ദേശീയപാതയോരത്ത് നിന്ന് വാരിയ കല്ലും മണ്ണും ചെളിയുമടക്കമുള്ള മാലിന്യങ്ങൾ ദേശീയ പാതയോരത്ത് തന്നെ തള്ളി ദേശീയപാതാ വിഭാഗം. കാഞ്ഞിരപ്പള്ളി യിലാണ് വിചിത്രമായ ഈ നടപടി.

ഈ കാഴ്ചകൾ കാണുക. ടിപ്പർ ലോറിയിൽ കൊണ്ടുവന്ന് പാതയോരത്ത് കല്ലും മണ്ണും ചെളിയുമടക്കമുള്ള മാലിന്യങ്ങൾ തള്ളുന്നത് മറ്റാരുമല്ല ദേശീയപാതാ വിഭാഗം തന്നെയാണ്. ഇടതടവില്ലാതെ വഹനങ്ങൾ കടന്നു പോകുന്ന കൊട്ടാരക്കര ദിണ്ടിഗൽ ദേശീയ പാതയോരത്താണ് ഇത്തരത്തിൽ മാലിന്യങ്ങളടക്കം കല്ലും മണ്ണും ചെ ളിയും യാതൊരു മടിയുമില്ലാതെ നിക്ഷേപിക്കുന്നത്. മരക്കമ്പുകളുമുണ്ട് കൂടെ. കാഞ്ഞിരപ്പള്ളി കുന്നും ഭാഗത്ത് നിന്നാണ് ഈ കാഴ്ച്ച. പഞ്ചായത്ത് വളവിലെ റോ ഡരുകിൽ നിന്ന് നീക്കം ചെയ്ത ചെളിയും മണ്ണl പാറക്കഷണങ്ങളുമാണ് ഒരു കിലോമീറ്റർ മാത്രം അകലെയായി പാതയോരത്ത് തന്നെ തള്ളിയിരിക്കുന്നത്. വലതുകാ ലിലെ മന്ത് ഇടതുകാലിലേയ്ക്ക് മാറി എന്ന് പറയുന്നത് പോലെ.

പാത കയ്യേറിയാണ് നിക്ഷേപം. അതും വളവിനോട് ചേർന്ന്. ഇരുവശത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകുവാൻ പോലും കഴിയാത്ത രീ തിയിലാണ് ഇവ നിക്ഷേപിച്ചിരിക്കുന്നത്.മഴ പെയ്താൽ ഒന്നെങ്കിൽ മണ്ണും ചെളിയും മാലിന്യങ്ങളും റോഡിലാകെ ഒഴുകി പരക്കും. അല്ലെങ്കിൽ റോഡിനോട് ചേർന്ന ഓടയിലേയ്ക്ക് ഒഴുകിയിറങ്ങും അതാണ് സ്ഥിതി. ഡംപിംങ് യാർഡില്ലാത്തതിനാൽ മറ്റ് മാർഗങ്ങളില്ല എന്നാണ് ദേശീയപാതാ വിഭാഗത്തിൻ്റെ വാദം.

Share :

You May Also Like

More From Author

+ There are no comments

Add yours