മഹാത്മാ ഗാന്ധി സർവ്വകലാശാല ഇന്റർ കോളേജിയേറ്റ് സൗത്ത് സോൺ പൂൾ -ഡി പുരുഷ വിഭാഗം ക്രിക്കറ്റ് മത്സരങ്ങൾ 15 -02 -2024 (വ്യാഴം) മുതൽ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജ് ഗ്രൗണ്ടിൽ നടക്കും. കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നായി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത 20 കോളേജ് ടീമുകൾ ടൂർണമെ ന്റിൽ പങ്കെടുക്കും. ഈ മത്സരത്തിൽ വിജയികളാകുന്നവർ ഇന്റർ സോൺ ടൂർണ മെന്റിന് യോഗ്യത നേടും.

വ്യാഴാഴ്ച്ച നടക്കുന്ന ആദ്യ മത്സരത്തിൽ സെൻറ് ആന്റണിസ് കോളേജ് പെരുവന്താ നം, എംഇഎസ് കോളേജ് എരുമേലിയെ നേരിടും. ടൂർണമെന്റിന്റെ ഉദ്ഘാടനം കോ ളേജ് പ്രിൻസിപ്പൽ ഡോ സീമോൻ തോമസ് നിർവ്വഹിക്കും. വ്യാഴാഴ്ച്ച നടക്കുന്ന മറ്റു മത്സരങ്ങളിൽ സെൻറ് തോമസ് കോളേജ് പാലാ ഹോളി ക്രോസ്സ് കോളേജ് പുറ്റടിയു മായും, ഗവണ്മെന്റ് കോളേജ് കട്ടപ്പന കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കുട്ടിക്കാ നാവും തമ്മിലായിരിരിക്കും.