കാർഗിൽ യുദ്ധവിജയത്തിന്റെ 25 ആം വാർഷികത്തിൽ ഈ യുദ്ധത്തിൽ പങ്കെടുത്ത ചെറുവള്ളി അണ്ടൂർ തെക്കേതിൽ എ ആർ വിജയൻ നായരെ കേരള കോൺ ഗ്രസ് എം ചിറക്കടവ് മണ്ഡലം കമ്മിറ്റി ആദരിച്ചു. ഇന്ത്യൻ എയർഫോഴ്സിൽ ജൂനിയർ വാറണ്ട് ഓഫീസർ ആയി വിരമിച്ച എ ആർ വിജയൻ നായരെ കേരള ഗവൺമെ ന്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് പൊന്നാട അണിയിച്ച് ആദരിച്ചു.

കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡണ്ട് ഷാജി നല്ലേപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷാജി പാമ്പൂരി, അഡ്വ സുമേഷ് ആൻഡ്രൂസ്, ആ ന്റണി മാർട്ടിൻ, ഫിനോ പുതുപ്പറമ്പിൽ, രാഹുൽ ബി.പിള്ള, റിച്ചു സുരേഷ് ,സണ്ണി ഞള്ളിയിൽ, തോമസ് പാട്ടത്തിൽ, ബിനോജ് പി. ജി, ലിജോ കുന്നപ്പള്ളി തുടങ്ങി യവർ പ്രസംഗിച്ചു.

+ There are no comments
Add yours