ശബരിമല തീർത്ഥടകർക്കും യാത്രക്കാർക്കും പ്രയോജനപ്രദമാകും വിധം കൂടുതൽ സർവീസുകൾ ആരംഭിക്കണം എന്ന് കെ എസ് ആർ ടി എംപ്ലോയീസ് അസോ സിയേഷൻ (സി ഐ ടി യു ) എരുമേലി യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു.125 ൽ പരം ജീവനക്കാരും നൂറു കണക്കിന് യാത്രക്കാരും പ്രതിദിനം എത്തുന്ന ഡി പ്പോ പ്രവർത്തിക്കുന്ന കെട്ടിടവും ബസ് സ്റ്റാൻഡും പ്രളയത്തെ തുടർന്ന് തകർന്ന അവസ്ഥയിൽ ആണ്. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീക രിക്കണം എന്നും കൺവെൻഷനിൽ ആവശ്യമുയർന്നു.
അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. വിനോദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എബി ഡേവിഡ് പ്രവർത്തന റിപ്പോർട്ട് അവതരി പ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് വി ബാബു അധ്യക്ഷനായി.കെ എസ് ആർ ടി ഇ എ സംസ്ഥാന സെക്രട്ടറി ആർ. ഹരിദാസ്, ജില്ലാ സെക്രട്ടറി എം.കെ. ആശേഷ്, അനൂപ് അയ്യപ്പൻ, പി എൻ മോഹനൻ, ടി എസ് ജയകുമാർ, എം എം ജെസ്‌ന മോൾ എന്നിവർ സംസാരിച്ചു.
വി ബാബു (പ്രസിഡന്റ്) ജോർജി തോമസ് (സെക്രട്ടറി) എബി ഡേവിഡ് (ട്രെഷറർ) അജാസ് ലത്തീഫ് (വൈസ് പ്രസിഡന്റ്) പി എം അനീഷ് കുമാർ (ജോയിന്റ് സെ ക്രട്ടറി) എന്നിവർ ഭാരവാഹികൾ ആയി 12 അംഗ യൂണിറ്റ് കമ്മറ്റിയെ കൺവെൻഷൻ തിരഞ്ഞെടുത്തു.

+ There are no comments
Add yours