കണ്ണുതെറ്റിയ ഒരു നിമിഷം കൊണ്ട് വീട്ടുമുറ്റത്തുനിന്ന് ഹൈവേയിലേയ്ക്ക് ഓടിക്കയറിയ ഒന്നര വയസ്സുകാരൻ അനിയനെ തൻ്റേടത്തോടെ റോഡിൽ കയറി സുര ക്ഷിതമായി ജീവിതത്തിലേയ്ക്ക് കൊണ്ടുവരാൻ കഴിഞ്ഞ സന്തോഷത്തിലാണ് ആദിശേഷൻ. പൊൻകുന്നം അട്ടിക്കൽ മരുതുംവേലിൽ സന്തോഷ്, വിനു ദമ്പതി ക ളുടെ മൂത്ത മകനാണ് ഒൻപതു വയസ്സുകാരനായ ഈ കൊച്ചു മിടുക്കൻ.

ഇരട്ട സഹോദരങ്ങളായ ശിവശങ്കരനും ഹരിഗോവിന്ദും ഒന്നര വയസ്സിൻ്റെ കുസൃതി മുഴുവൻ കാണിക്കുന്ന വല്യേട്ടൻ്റെ ധൈര്യവും ആത്മവിശ്വാസവും വീടിനും നാടിനും അഭിമാനമായിരിക്കുകയാണ്. തപാൽ വകുപ്പ് ജീവനക്കാരായ അച്ഛനമ്മാർ ശനിയാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തി കുട്ടികളുമൊത്ത് സമയം ചെലവിട്ടു കൊണ്ടിരിക്കവെയാണ് ഇരട്ടകളിൽ ഇളയവനായ ഹരിഗോവിന്ദ് ഞൊടിയിട കൊണ്ട് വീട്ടിലേയ്ക്കുള്ള വഴിയിൽ നിന്ന് അൻപത് മീറ്ററോളം ദൂരത്തുള്ള പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലേയ്ക്ക് ഓടിക്കയറിയത്.
അനുജൻ്റെ ഓട്ടം കണ്ട മാത്രയിൽ ആദിശേഷൻ അച്ഛനെ വിളിക്കുകയും രണ്ടാമതൊന്ന് ആലോചിക്കാ തെ പിന്നാലെ ഓടിച്ചെന്ന് വാഹനത്തെരക്ക് വകവെയ്ക്കാ തെ അനുജനെ വാരിയെടുത്ത് സുരക്ഷിതമായി വീട്ടിലെത്തിക്കുകയും ചെയ്തു. കർക്കിടക മാസ പൂജകൾക്കായി നട തുറന്നതിനാൽ ശബരിമല തീർത്ഥാടകരുടേത് ഉൾപ്പടെ ഒട്ടേറെ വാഹനങ്ങൾ ഉണ്ടായിരുന്നതുകൊണ്ടുതന്നെ അപകടസാധ്യതയും ഏറെ ആയിരുന്നു.
ഇളങ്ങുളം ശ്രീ ധർമ്മശാസ്താ ദേവസ്വം കെ വി എൽ പി ജി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിശേഷൻ. സ്കൂൾ മാനേജ്മെൻ്റും പി ടി എ യും ചേർന്ന് ആദി ശേഷനെ അനുമോദിച്ചു. ദേവസ്വം സെക്രട്ടറി സുനിൽകുമാർ കാഞ്ഞിരമുറ്റം പുരസ്കാരം സമ്മാനിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജി ജിജി,വാർഡ് മെമ്പറും പിടിഎ പ്രസി ഡൻ്റുമായ അഖിൽ അപ്പുക്കുട്ടൻ, കെ ജി ഇൻ ചാർജ് സുജാതാ ദേവി, സ്കൂൾ ലീഡർ നന്ദഗോപൻ ഇ എസ് തുടങ്ങിയവർ അനുമോദന യോഗത്തിൽ പങ്കെടുത്തു.

+ There are no comments
Add yours