ഭിന്നശേഷിക്കാർക്കായി വീട് നിർമിച്ചു നൽകാനായി ഓൾ ഇന്ത്യ റൈഡുമായി രണ്ട് യുവാക്കൾ

Estimated read time 1 min read

ഭിന്നശേഷിക്കാർക്കായി വീട് നിർമിച്ചു നൽകാനായി ഓൾ ഇന്ത്യ റൈഡുമായി രണ്ട് യുവാക്കൾ. കോഴിക്കോട് സ്വദേശിയായ കെ.ജി. നിജിനും വയനാട് സ്വദേശി യായ ടി.ആർ. റെനീഷുമാണ് ഒരു രൂപ ചലഞ്ചുമായി യാത്ര നടത്തുന്നത്. ഭിന്നശേഷിക്കാരായ അഞ്ച് പേർക്ക് 22 സെന്‍റ് സ്ഥലത്ത് വീട് നിർമിച്ചു നൽകുന്നതിന്റെ ഭാഗമായിട്ടാണ് ഇവർ കോട്ടയം കാഞ്ഞിരപ്പള്ളിയിൽ എത്തിയത്.

2021 ഡിസംബർ 10ന് വയനാട് ജില്ലയിൽ നിന്ന് ആരംഭിച്ച യാത്ര കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലക ൾ കടന്ന് ഇപ്പോൾ കോട്ടയത്ത് എത്തി നിൽക്കുകയാണ്. പത്ത് ജില്ലകളിൽ നിന്ന് 12 ലക്ഷം രൂപ ഇവർ സമാഹരിച്ചു. ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന സമയത്ത് എന്തെ ങ്കിലും ഒരു കൈയൊപ്പ് അടയാളപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇവർ പറയുന്നു.

വീട് നിർമാണത്തിനായി 7,70,000 രൂപ നൽകി സ്ഥലം വാങ്ങി. ഒരു സെന്‍റിന് 30000 രൂപ വച്ച് വയനാട് അമ്പലവയൽ സ്വദേശി ജോഷിയാണ് ഇവർക്ക് സ്ഥലം നൽകി യത്. അഞ്ചു വീടുകളുടെയും തറകെട്ട് നിർമാണം പുരോഗമിക്കുകയാണ്. ഇതിനായി വേറെ ആൾക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിജിൻ അധ്യാപകനും റെനീ ഷ് മൊബൈൽ ഷോപ്പ് ഉടമയുമാണ്.സോളാൾ ഘടിപ്പിച്ച സൈക്കിൾ കാരവനിലാണ് ഇവരുടെ സഞ്ചാരം. ഇവരുടെ താമസവും ഈ സൈക്കിളിൽ തന്നെയാണ്. 83000 രൂപ മുടക്കി ഒരു മാസം എടുത്ത് സ്വന്തമായി നിർമിച്ചതാണ് സൈക്കിൾ കാരവൻ. തിരുവനന്തപുരം ജില്ലയിൽ എത്തുമ്പോൾ വീടുകളുടെ നിർമാണം പൂർ ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് ഇവർ. വീട് നിർമാണം പൂർത്തിയായ ശേഷം കാശ്മീരിലേക്ക് യാത്ര തുടരാനാണ് ഇവരുടെ തീരുമാനം.

You May Also Like

More From Author

+ There are no comments

Add yours