മോ​ഷ​ണ​വും സാ​മൂ​ഹി​കവി​രു​ദ്ധ ശ​ല്യ​വും രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സി​സി​ടി​വി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം

Estimated read time 1 min read
Share :

മു​ണ്ട​ക്ക​യം ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ​ണ​വും സാ​മൂ​ഹി​കവി​രു​ദ്ധ ശ​ല്യ​വും രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സി​സി​ടി​വി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത ക​ട​ന്നു​പോ​കു​ന്ന​തു​കൊ​ണ്ട് നി​ര​വ​ധി​പ്പേ​ർ എ​ത്തി​പ്പെ​ടു​ന്ന സ്ഥ​ലം കൂ​ടി​യാ​ണ് മു​ണ്ട​ക്ക​യം ടൗ​ൺ.

ക​ഴി​ഞ്ഞ ദി​വ​സം മു​ണ്ട​ക്ക​യം ടൗ​ണി​ൽ നി​ർ​ധ​ന​യാ​യ ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രി ക​ള​രി​ക്ക​ൽ ഓ​മ​ന​യെ ക​ബ​ളി​പ്പി​ച്ച് 2300 രൂ​പ ത​ട്ടി​യെ​ടു​ത്ത് യു​വാ​വ് മു​ങ്ങി​യി​രു​ന്നു. യു​വാ​വി​നാ​യി മു​ണ്ട​ക്ക​യം ടൗ​ണി​ൽ ഓ​മ​ന തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ബ​സ്‌സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​രും ബ​സ് ഡ്രൈ​വ​ർ​മാ​രും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​മാ​യി വാ​ക്കേ​റ്റ​വും ക​യ്യാ​ങ്ക​ളി​യും പ​തി​വാ​ണ്. മു​ണ്ട​ക്ക​യം ബൈ​പാ​സി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. മ​ദ്യ​വും മ​യ​ക്കു​മ​രു​ന്ന് വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും വി​ത​ര​ണ​വും ന​ട​ക്കു​ന്ന പ്ര​ധാ​ന കേ​ന്ദ്ര​മാ​യി ബൈ​പാസ് മാ​റി​യി​ട്ടു​ണ്ട്. ടൗ​ൺ കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യാ​ൽ ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഒ​രു പ​രി​ധി​വ​രെ കു​റ​യ്ക്കു​വാ​ൻ ക​ഴി​യും.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് മു​ണ്ട​ക്ക​യം ഹോ​സ്പി​റ്റ​ൽ ജം​ഗ്ഷ​നി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ന്ന മ​ധ്യ​വ​യ​സ്ക​നെ ഇ​രു​ച​ക്ര​വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു. നി​ർ​ത്താ​തെ പോ​യ വാ​ഹ​നം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളെ തി​രി​ച്ച​റി​യു​ന്ന​തി​ന് പോ​ലീ​സ് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ കാ​മ​റ​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ജ​സ്ന തി​രോ​ധാ​നം ഉ​ൾ​പ്പെ​ടെ പ​ല പ്ര​മാ​ദ​മാ​യ കേ​സു​ക​ൾ​ക്കും ടൗ​ണി​ലെ വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ലെ കാ​മ​റ​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ.

മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് മു​ണ്ട​ക്ക​യം ബ​സ്‌സ്റ്റാ​ന്‍റ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് മോ​ഷ്ടാ​ക്ക​ൾ അ​പ​ഹ​രി​ച്ചി​രു​ന്നു. അ​ന്വേ​ഷി​ച്ചി​ട്ടും തെ​ളി​വൊ​ന്നും കി​ട്ടാ​തെ വ​ന്ന​തോ​ടെ ഉ​ട​മ​സ്ഥ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കാ​മ​റ പ​രി​ശോ​ധി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തു​നി​ന്ന് ഈ ​ബൈ​ക്ക് പി​ടികൂ​ടു​ക​യാ​യി​രു​ന്നു. ടൗ​ണി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ ല​ഹ​രി ഉ​പ​യോ​ഗ​വും വ്യാ​പ​ക​മാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചെ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ത് മു​ട​ങ്ങി.

അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു ക​ഞ്ചാ​വ് അ​ട​ക്ക​മു​ള്ള ല​ഹ​രിവ​സ്തു​ക്ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ എ​ത്തു​ന്ന പ്ര​ദേ​ശം കൂ​ടി​യാ​ണ് മു​ണ്ട​ക്ക​യം. ഇ​വി​ടെനി​ന്നാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തേ​ക്കും ല​ഹ​രി​വ​സ്തു​ക്ക​ൾ എ​ത്തു​ന്ന​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ മേ​ഖ​ല​യി​ൽ പോ​ലീ​സി​ന്‍റെ കാ​മ​റ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

Share :

You May Also Like

More From Author

+ There are no comments

Add yours