കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജോര്‍ജുകുട്ടി ആഗസ്തി കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്ക് അധ്യക്ഷ സ്ഥാനം രാജിവച്ചു. പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് രാജി. പാറത്തോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റാണ് നിലവിൽ ജോർജുകുട്ടി അഗസ്തി. ജോര്‍ജ് കുട്ടിയുടെ ഒഴിവില്‍ വ്യവസായ വ കുപ്പിൻ്റെ കീഴിലുള്ള കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്ക് ചെയര്‍മാനായി ബേബി ഉഴുത്തുവാല്‍ ചാര്‍ജെടുത്തു. കേരള കോണ്‍ഗ്രസ് എം സംസ്ഥാന ഉന്നതാ ധികാര സമിതി അംഗമാണ്.

പാലാ ചക്കാമ്പുഴ സ്വദേശിയായ ബേബി ഉഴുത്തുവാല്‍ 18 വര്‍ഷം കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയും കര്‍ഷക യൂണിയന്‍ (എം) മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്നു.

+ There are no comments
Add yours