കാഞ്ഞിരപ്പള്ളി രൂപതാദിനം: ഒരുക്കങ്ങളുമായി നൂറ്റമ്പതംഗ വോളണ്ടിയര്‍ ടീം

Estimated read time 1 min read

കാഞ്ഞിരപ്പള്ളി രൂപതയുടെ 47-ാമത് രൂപതാദിന ഒരുക്കങ്ങള്‍ക്കായി നൂറ്റമ്പതംഗ വോ ളണ്ടിയര്‍ ടീം സജ്ജമായി. രൂപതാദിനാചരണ പരിപാടികള്‍ക്ക് ആതിഥ്യം വഹിക്കുന്ന എരുമേലി ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നുമുള്ള പ്രതിനിധികളും വൈ ദികരും സന്യാസ്തരും സംഘടന പ്രതിനിധികളുമുള്‍പ്പെടുന്നതാണ് നൂറ്റമ്പതംഗ വോള ണ്ടിയര്‍ ടീം. മെയ് 13, തിങ്കളാഴ്ച്ച നടത്തപ്പെടുന്ന രൂപതാദിനാചരണം, അതിനൊരു ക്കമായി നടത്തപ്പെടുന്ന വിവിധ പരിപാടികള്‍ എന്നിവയുടെ ഏകോപനത്തിനായി ത യ്യാറായിരിക്കുന്ന വോളണ്ടിയര്‍ ടീം സംഗമം എരുമേലി ഫൊറോന പള്ളി പാരിഷ് ഹാ ളില്‍ നടന്നു. ജനറല്‍ കണ്‍വീനറും എരുമേലി ഫൊറോന വികാരിയുമായ വര്‍ഗ്ഗീസ് പുതുപ്പറമ്പില്‍, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു, രൂപത പാസ്റ്ററല്‍ ആനിമേഷന്‍ ഡയറക്ടര്‍ ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ എന്നിവര്‍ ക്രമീകര ണങ്ങള്‍ വിശദീകരിച്ചു.

മെയ് 13, തിങ്കളാഴ്ച്ച നടത്തപ്പെടുന്ന രൂപതാദിനാചരത്തില്‍ ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വിശിഷ്ടാതിഥിയായിരിക്കും. മെയ് 11, ശനിയാഴ്ച്ച നട ത്തപ്പെടുന്ന ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്ര ത്തിലെ ഫാ. ബിനോയി കരിമരുതുങ്കല്‍ നയിക്കും. എരുമേലി ഫൊറോനയിലെ പാരി ഷ് കൗണ്‍ലംഗങ്ങള്‍ക്കും കുടുംബക്കൂട്ടായ്മ ലീഡേഴ്‌സിനുമായി മെയ് 12, ഞായറാഴ്ച്ച സംഘടിപ്പിക്കുന്ന സംഗമം കോട്ടയം പൗരസ്ത്യ വിദ്യാപീഠം സഭാനിയമ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ജോസഫ് കടുപ്പില്‍, ഷാജി വൈക്കത്തുപറമ്പില്‍ എന്നിവര്‍ നയിക്കും.  രൂപതാദിനമായ മെയ് 12, ഞായറാഴ്ച്ച രൂപതയിലെ എല്ലാ ഇടവകകളിലും രൂപതാദിന പതാക ഉയര്‍ത്തും. രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പ ങ്കെടുക്കുന്ന രൂപതാദിനാചരണ പ്രതിനിധി സംഗമം മെയ് 13, തിങ്കളാഴ്ച്ചയാണ് നടത്ത പ്പെടുന്നത്.

You May Also Like

More From Author