ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നാളെ കാഞ്ഞിരപ്പളളിയിൽ

Estimated read time 1 min read

എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്‍റണിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ കേ ന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പങ്കെടുക്കാനെത്തുന്നതിനാൽ രാവിലെ കാഞ്ഞിര പ്പള്ളി പേട്ടക്കവല മുതൽ പൊടിമറ്റം സെന്‍റ് ഡൊമിനിക്സ് കോളജ് പടിവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. രാവിലെ 10ന് കാഞ്ഞിരപ്പള്ളി ആനത്താനം ഗ്രൗണ്ടിലാ ണ് യോഗം ആരംഭിക്കുന്നത്.

നിലവിൽ രാജ്നാഥ് സിംഗ് എത്തുന്ന സമയത്തെക്കുറിച്ച് കൃത്യത ലഭിക്കാത്തതിനാലാ ണിത്. രാവിലെ സെൻ്റ് ഡോമിനിക്സ് കോളേജ് ഗ്രൗണ്ടിൽ അദ്ദേഹം ഹെലികോപ്റ്ററിൽ എത്തിയ ശേഷം ഇവിടെ നിന്നും കാർ മാർഗമാണ് ടൗണിലേ സമ്മേളന നഗരിയിലേ ക്ക് എത്തുന്നത്. നിലവിൽ പോലീസ് രാവിലെ 9.30 മുതൽ 10 മണി വരെയാണ് ഗതാഗ ത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ചിലപ്പോൾ അതിന് മുമ്പേ രാജ്നാഥ് സിങ് എത്തുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.

You May Also Like

More From Author