മുണ്ടക്കയം മുരിക്കുംവയൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ വാർഷിക പൊതുയോഗ വും, എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നു ഫിസിക്സിൽ ഡോക്ട്രേറ്റ് നേടിയ പ്രിൻസിപ്പാൾ ഡോ: ഡി ജെ സതീഷിനെ ആദരിക്കുകയുo ചെയ്തു. പിടിഎ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷനായി .കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രദീപ് മുഖ്യ പ്രഭാഷണം നട ത്തി. സ്കൂൾ പ്രിൻസിപ്പാൾ ഡോ ഡി ജെ സതിഷ് റിപ്പോർട്ട് അവതരിപ്പിച്ചു.  പഞ്ചായത്ത് അംഗം കെ എൻ സോമരാജൻ, എച്ച്.എം ആശാ സിന്ധു, എസ്.എം.സി ചെയർമാൻ പി.ബി രാധാകൃഷ്ണൻ, വൈസ് പ്രസിഡൻ്റ് എ.എസ് സുരേഷ്, എക്സികൂട്ടീവ് അംഗം രാജേഷ് മലയിൽ, എം.പി.റ്റി.എ പ്രസിഡൻ്റ് ഷൈബി റജി, വി.ച്ച്.എസ്.ഇ പ്രിൻ സിപ്പാൾ പി.എസ് സുരേഷ് ഗോപാൽ, അധ്യാപകരായ എം.പി രാജേഷ് ,പി.എ റഫീക്ക് , ബി സുരേഷ് കുമാർ, കെ വി ജയലാൽ എന്നിവർ സംസാരിച്ചു.