കഴിഞ്ഞ പ്രളയകാലത്തു പൂർണമായി ഒലിച്ചു പോയ ചെറുവള്ളി പള്ളി പടിക്കലെ പാ ലം 2022ൽ പണി പൂർത്തീകരിക്കും എന്ന് ഡോ.എൻ ജയരാജ്‌ എംഎൽഎ. കേരള കോ ൺഗ്രസ്‌ എം ചിറക്കടവ് മണ്ഡലം പ്രതിനിധിസമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി മണ്ണനാനി റോഡ് കിഫ്‌ബിയിൽ ഉൾപ്പെ ടുത്തി 95 കോടി രൂപയ്ക്കു ഭരണാനുമതിആയി എന്ന് അദ്ദേഹം അറിയിച്ചു. നടപടി ക്രമങ്ങൾ പൂർത്തീകരിക്കുവാൻ ഒരു വർഷം കാലതാമസം വരും എന്നതിനാൽ റോ ഡിന്റെ ഇപ്പോഴത്തെ അവസ്ഥ പരിഹരിക്കുവാൻ പൊതുമരാമത്തു വകുപ്പ് ഇരുപത്തി അഞ്ചു ലക്ഷം രൂപ മുടക്കി അറ്റകുറ്റ പണി നടത്തും എന്നും,50 വർഷം പൂർത്തിയാ കു ന്ന പൊൻകുന്നം കെ എസ്‌ ആർ ടി സി ഡിപ്പോയുടെ നവീകരണം ആയി ബന്ധപെട്ടു മന്ത്രി തല ചർച്ച നടക്കുകയാണ് എന്നും പുതിയ ഗ്രാമീണ സർവീസുകൾ തുടങ്ങും എന്നും അദ്ദേഹം കൂട്ടി ചേർത്തു.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ പ്രവർത്തനത്തിൽ തടസ്സമാകുന്ന ഉദ്യോഗ സ്ഥരെ വേണ്ടി വന്നാൽ പുനർ ക്രമീകരിക്കും എന്നും ചിറക്കടവ് മണ്ഡലം കമ്മിറ്റി അവതരിപ്പിച്ച പ്രമേയത്തിനു മറുപടി ആയി അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ്‌ ഷാജി നല്ലേപറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഷാജി പാമ്പൂരി, സ ണ്ണി ഞള്ളിയിൽ, മാത്തുകുട്ടി മണൂർ, തോമസ് പാട്ടത്തിൽ, ഷൈല ജോൺ, അബ്‌ദുൾ റഹ്മാൻ,സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, എബ്രഹാം കെ എ,രാഹുൽ ബി പിള്ള, ഫിനോ പുതുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു