കളഞ്ഞു കിട്ടിയ പാദസരം അധ്യാപികക്ക് തിരിച്ചു നൽകി മാതൃകയായി വൈഗ

Estimated read time 1 min read
കളഞ്ഞു കിട്ടിയ പാദസരം അധ്യാപികയ്ക്ക് തിരിച്ചു നൽകി സ്കൂളിനും നാടിനും അഭി മാനമായി മാറിയിരിക്കുകയാണ് പുഞ്ചവയൽ വെളുച്ചേരിയിൽ സതീഷ് കുമാർ- മോ നിഷ ദമ്പതികളുടെ മകൾ വൈഗ മോൾ.  കഴിഞ്ഞ ബുധനാഴ്ചയാണ് സെന്റ് ജോസഫ് എൽ.പി സ്കൂളിലെ അധ്യാപികയായ ലിജീനാ മോൾ ദേവസ്യയുടെ ഒരു പവൻ തൂക്കം വരുന്ന പാദസരം നഷ്ടപ്പെട്ടത്.  ഇതോടെ വിഷമത്തിലായ അധ്യാപികയും ഭർത്താവ് ഷിജു പി കോശിയും ജനപ്രതിനിധികൾ മുഖാന്തരവും മാധ്യമങ്ങളിലൂടെയും സോ ഷ്യൽ മീഡിയയിലൂടെയും പാദസരം നഷ്ടപ്പെട്ട വിവരം അറിയിച്ചു. സ്കൂൾ കഴിഞ്ഞ് വീ ട്ടിലേക്ക് പോകും വഴിയാണ് സ്കൂൾ പരിസരത്ത് വെച്ച് വൈഗക്ക് പാദസരം ലഭിക്കു ന്ന ത്. ഒട്ടും വൈകാതെ തന്നെ വൈഗ പാദസരം സ്കൂൾ അധികൃതരെ ഏൽപ്പിച്ച് വീട്ടിലേ ക്ക് മടങ്ങി.
സ്കൂൾ അധികൃതർ ലിജീനയെ വിവരം അറിയിക്കുകയും, തന്റെ നഷ്ടപ്പെട്ട പാദസരം മാണെന്ന് തിരിച്ചറിയുകയും ആയിരുന്നു.  അവധി ദിവസങ്ങൾ  കഴിഞ്ഞ് സ്കൂളിലെ ത്തിയ വൈഗക്ക് അഭിനന്ദന പ്രവാഹമായിരുന്നു. അധ്യാപകരും,സ്കൂൾ മാനേജ്മെ ന്റും ജനപ്രതിനിധികളും ചേർന്ന്  വൈഗക്ക് മൊമെന്റോ നൽകി ആദരിച്ചു. കുട്ടി കൾ ഇത്തരം മാതൃകാപരമായ പ്രവർത്തികൾ ചെയ്യുന്നതിലൂടെ, പൊതു സമൂഹത്തി നും മറ്റു കുട്ടികൾക്കും പ്രചോദനമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ പ്രദീപ് പറഞ്ഞു.  ഗ്രാമപഞ്ചായത്ത് അംഗം കെ. എൻ സോമരാജൻ, സ്കൂൾ എച്ച്.എം ബിന്ദു,ലോ ക്കൽ മാനേജർ സിസ്റ്റർ ഇവറ്റ്, അധ്യാപിക സിസ്റ്റർ സാഫിയ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. താൻ പഠിപ്പിച്ച വിദ്യാർത്ഥിയിൽ നിന്ന് തന്നെ മാതൃകാപരമായ പ്രവർ ത്തി തനിക്ക് ലഭിച്ചതിന്റെ സന്തോഷത്തിൽ കൂടിയാണ് അധ്യാപിക ലിജീന.  മുണ്ട ക്കയം സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്
വി. എസ് വൈഗ മോൾ.

You May Also Like

More From Author