കാഞ്ഞിരപ്പള്ളികാരിക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരുക്ക്

Estimated read time 0 min read
ബാംഗ്ലൂർ മൈസൂർ വിനോദയാത്രയ്ക്ക് പോയ കാഞ്ഞിരപ്പള്ളി സ്വദേശിയായ വീട്ടമ്മ യ്ക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റു. കുളപ്പുറം ഈറ്റക്കുഴി പരേതനായ ഭാ സ്കരന്റെ ഭാര്യ തങ്കമ്മക്കാണ് കൂടല്ലൂർ ചെക്ക് പോസ്റ്റിന് സമീപം വെച്ച് ഒറ്റയാന്റെ ആ ക്രമണത്തിനിരയായത്. ഇന്നലെ പുലർച്ചെ 5.30ന് തമിഴ്നാട്ടിലെ തെരേപ്പള്ളി ചെക്ക് പോസ്റ്റിന് സമീപം ശുചിമുറിയിൽ കയറി തിരികെ റോഡിലേക്ക് ഇറങ്ങുമ്പോൾ പി ന്നാലെ എത്തിയ കാട്ടാന തുമ്പിക്കൈക്ക് തങ്കമ്മയെ അടിച്ചി വീഴ്ത്തിയതിനു ശേഷം ചവിട്ടിയെങ്കിലും ആനയുടെ കാലുകൾക്കിടയിൽ പെട്ടതിനാൽ അൽഭുതകരമായി രക്ഷപ്പെട്ടു.
കൂടെയുണ്ടായിരുന്നവർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ആന ഓടി പോയി. തെറി ച്ചു വീണ് ബോഗരഹിതയാതിനെ തുടർന്ന് തലയ്ക്കും നടുവിനും ഗുരുതരമായി പരു ക്കേറ്റ തങ്കമ്മയെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ തിനു ശേഷം കൂടല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്ത ര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.കൂടെയുണ്ടായിരുന്ന ബന്ധുജനങ്ങളും,  തൊട്ടടു ത്തുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഓടിയെത്തി ആശുപത്രിയിൽ എത്തിക്കുകയായി രു ന്നു.വെള്ളിയാഴ്ച കൊടുങ്ങൂർ പതിനഞ്ചാം മൈലിൽ നിന്നും തങ്കമ്മയുടെ അമ്മാവൻ്റെ കുടുംബാംഗങ്ങൾക്ക് ഒപ്പം ഒരു ബസ് നിറയെ ആളുകൾ മൈസൂരേക്ക് പോവുകയായി രുന്നു. പോകും വഴിയായിരുന്നു ചിന്നം വിളിച്ചെത്തിയ കാട്ടാനയുടെ ആക്രമണം ഉ ണ്ടായത്.കൂടെയുണ്ടായിരുന്ന കൊടുങ്ങൂർ പുള്ളോലിൽ അനീഷ് ന്  ആനയുടെ കൊ മ്പ് കൊണ്ട് പരുക്കേറ്റിട്ടുണ്ട്.

You May Also Like

More From Author