കാഞ്ഞിരപ്പള്ളി: വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ യോധിക മരിച്ചു. പൂതക്കുഴി തെള്ളിയില്‍ ഹസ്സന്‍ കുട്ടിയുടെ ഭാര്യ ഐഷ (62) യാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 4.30ന് വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന ഐഷയെ കാഞ്ഞിരപ്പള്ളി ഫാബീസ് ഓഡിറ്റോ റിയത്തിന് സമീപത്ത് വെച്ച് സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഐഷയെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയി cലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പി ക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയിലാണ് മരണം സംഭവിച്ചത്.

മക്കള്‍: അജിനാസ്, മനീഷ. മരുമക്കള്‍: ഹസീന, ഷെരീഫ്. കബറടക്കം നട ത്തി. ഇടിച്ച് ശേഷം നിറുത്താതെ പോയ ബസ് കണ്ടെത്തി ഡ്രൈവര്‍ ചിറക്ക ടവ് വയലുങ്കില്‍പ്പടി ബിജു (43) നെതിരെ പോലീസ് കേസെടുത്തു. മനപ്പൂര്‍ വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.