യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ അറസ്റ്റ് വൈകുന്നതിൽ പ്രതി ഷേ ധം. പെരുവന്താനം പഞ്ചായത്തിലെ ചെറുവളളിക്കുളം സ്വദേശി  വെള്ളാപ്പാണി വീട്ടിൽ ജിജോ (36) യ്ക്കാണ് തലയ്ക്കും കഴുത്തിനും പരിക്കേറ്റ് ആഴ്ചകളോളം കോട്ടയം മെഡി ക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിൽ കഴിഞ്ഞത്.

സംഭവം നടന്ന് രണ്ടര മാസമായിട്ടും കുറ്റക്കാരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിൽ പ്രതിഷേ ധിച്ച് കേരള കോൺഗ്രസ് പെരുവന്താനം മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ ജൂൺ അഞ്ചിന്  11 -ന് പെരുവന്താനം  പോലീസ് സ്റ്റേഷനിലേക്ക്  മാർച്ച് നടത്തുമെന്ന് കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡൻറ് ജോൺ ജോസഫ്, സെക്രട്ടറി ഷാജി ഒഴാകോട്ടയിൽ, ജെറിൻ പുരയിടം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.