വിശ്വാസതാതന്റെ സ്മരണയിൽ കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി- എസ് എം വൈ എം പദയാത്ര

Estimated read time 1 min read
എരുമേലി: ഭാരതത്തിന്റെ ശ്ലീഹയായ മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ  1952-ാം ദുക്റാനയോടുബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപത എസ് എം വൈ എംന്റെ നേതൃത്വത്തിൽ കണമല സെന്റ് തോമസ് പള്ളിയിൽ  നിന്നും  നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ പള്ളിയിലേക്ക് ഭക്തിനിർഭര മായ വിശ്വാസ പ്രഘോഷണ പദയാത്ര നടത്തപ്പെട്ടു. മാർ തോമാ ശ്ലീഹയുടെ വിശ്വാസ പ്രഘോഷണത്താൽ രൂപീകൃതമായ നിലയ്ക്കൽ വിശ്വാസി സമൂഹത്തിന്റെ പിൻമുറക്കാരായ യുവജനങ്ങൾ വിശ്വാസ പ്രഘോഷണ പദയാത്രയിൽ പ്രാർത്ഥനാപൂർവ്വം പങ്കുചേർന്നു. രാവിലെ 9 മണിക്ക് ജപമാലയോടെ ആരംഭിച്ച വിശ്വാസ തീർത്ഥാടനം എരുമേലി ഫൊറോന വികാരി ഫാ. വർഗീസ് പുതുപ്പറമ്പിൽ  രൂപത എസ് എം വൈ എം പ്രസിഡണ്ട് അലൻ എസ് വെള്ളൂരിന് പതാക നൽകി ഉദ്ഘാട നം ചെയ്തു.
എയ്ഞ്ചൽ വാലി പള്ളി വഴി തുലാപ്പള്ളി പള്ളിയിൽ പന്ത്രണ്ടരയോടെ എത്തിച്ചേർന്ന പദയാത്രികർ നിലയ്ക്കൽ പള്ളിയിലെത്തി  വിശുദ്ധ കുർബാന അർപ്പിച്ചു.  കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി- എസ് എം വൈ എം മുൻ ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ  കാർമികത്വം വഹിച്ച പരിശുദ്ധ കുർബാനയിൽ റാന്നി പ ത്തനംതിട്ട ഫൊറോന ഡയറക്ടർ ഫാ. പീറ്റർ കിഴക്കേൽ  സന്ദേശം നൽകി. എരുമേലി ഫൊറോന ഡയറക്ടർ ഫാ. ആൽബിൻകുഴിക്കാട്ട്,  എസ് എം വൈ എം രൂപത ഡയറക്ടർ ഫാ.  തോമസ് നരിപ്പാറയിൽ എന്നിവർ സഹകാർമികരായിരുന്നു.
കാഞ്ഞിരപ്പള്ളി രൂപതയിൽ  യുവജന വർഷമായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്നുള്ള കർമ്മ പദ്ധതികളുടെ ഭാഗമായ  പദയാത്രയിൽ ഇരുന്നൂറോളം യുവജനങ്ങൾ പങ്കെടുത്തു. മാർ തോമാ ശ്ലീഹയുടെ ദുക്റാന തിരുനാളിനൊരുക്കമായി ഉപവാസത്തിലും ജാഗരണത്തിലുമായിരുന്ന പൂർവ്വിക പാരമ്പര്യ ചൈതന്യത്തിൽ ഒരുക്ക ദിനങ്ങൾ പൂർത്തിയാക്കിയാണ് യുവജനങ്ങൾ പദയാത്രയിൽ പങ്കുചേർന്നത്. കേരള കത്തോലിക്ക മെത്രാൻ സമിതി യുവജന വർഷത്തിന്റെ ആദർശവാക്യമായ കണ്ണിൽ കനിവും കരളിൽ കനലും കാലിൽ ചിറകുമായി വിശ്വാസ വഴിയെ മുന്നേറുവാനുള്ള ആഹ്വാനമായി നടത്തപ്പെട്ട പദയാത്രയുടെ ക്രമീകരണങ്ങൾക്ക് ക ണമല പള്ളി വികാരി ഫാ. മാത്യു നിരപ്പേൽ, എയ്ഞ്ചൽവാലി പള്ളി വികാരി ഫാ.  തോമസ് തെക്കേമുറി, സന്യാസിനികൾ യുവദീപ്തി- എസ്. എം. വൈ. എം രൂപത – ഫൊറോന- ഇടവക ഭാരവാഹികൾ, രൂപത ആനിമേറ്റർ സിസ്റ്റർ മേബിൾ എസ്. എ. ബി. എസ്, എന്നിവർ നേതൃത്വം നൽകി.

You May Also Like

More From Author

+ There are no comments

Add yours