മഴ ശക്തമായതോടെ പാലങ്ങളിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി തുടങ്ങി

Estimated read time 1 min read

കാഞ്ഞിരപ്പള്ളി: വീണ്ടും മഴ ശക്തമായതോടെ പാലങ്ങളിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടി തുടങ്ങി. പഴയിടം, അഞ്ചിലിപ്പ പാലങ്ങളിലാണ് വീണ്ടും മാലിന്യങ്ങൾ അടി ഞ്ഞു കൂടിയിരിക്കുന്നത്. ഉപയോഗം കഴിഞ്ഞ് പുഴയിലേക്ക് വലിച്ചെറിഞ്ഞ ചെറുതും വലുതുമായ പ്ലാസ്റ്റിക്ക് കുപ്പികളും കൂടുകളും അടങ്ങുന്ന പാഴ് വസ്തുക്കൾ പഴയിടം പാ ലത്തിൽ കെട്ടിക്കിടക്കുകയാണ്. പാലത്തിൽ തങ്ങി നിൽക്കുന്ന മാലിന്യങ്ങൾ പല പ്പോഴും നാട്ടുകാരാണ് നീക്കം ചെയ്തിരുന്നത്.

അഞ്ചിലിപ്പ പാലത്തിൽ തടിക്കഷണമടക്കമുള്ളവയാണ് തങ്ങിക്കിടക്കുന്നത്. ഇത് പാ ലത്തിന്‍റെ തൂണുകൾക്ക് ബലക്ഷയം ഉണ്ടാക്കാൻ സാധ്യതയേറെയാണ്.മഴക്കാലമെ ത്തുന്നതോടെ ചിറ്റാർ പുഴയിൽ വീണു കിടക്കുന്ന മരങ്ങളും തടിക്കഷണങ്ങളും മാലി ന്യങ്ങളുമാണ് ഒഴുകി പാലത്തിനടിയിൽ തങ്ങി നിൽക്കുന്നത്. തോട്ടിലേക്കും പുഴയി ലേക്കും മരങ്ങൾ ഒടിഞ്ഞ് വീഴുന്നത് യഥാസമയം എടുത്ത് നീക്കാത്തതാണ് കനത്ത മ ഴയിൽ മാലിന്യങ്ങൾ ഒഴുകി പോകാതെ പാലത്തിൽ തങ്ങിക്കിടക്കാൻ കാരണമാകുന്ന തെന്ന് പ്രദേശവാസികൾ പറയുന്നു.

ചിറ്റാര്‍ പുനര്‍ജനിയുടെ ഭാഗമായി നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങൾ ഇപ്പോൾ മ ന്ദഗതിയിലാണെന്ന് ആരോപണമുണ്ട്. പുഴയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുവാന്‍ അ ടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.

You May Also Like

More From Author