എരുമേലി പഞ്ചായത്തിൽ ഇരുമ്പുന്നിക്കര പ്രദേശത്തെ കൈവശ പട്ടയഭുമികൾ ഏറ്റെ ടുത്ത് വന വിസ്തൃതി വർധിപ്പിക്കാനുള്ള നടപടി നിർത്തി വെയ്ക്കുവാൻ മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടു.
വനാതിർത്തി പ്രദേശമായ എരുമേലി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ കൈവശ ഭുമികൾ ഏറ്റെടുത്ത് വന വിസ്തൃതി വർധിപ്പിക്കുമ്പോൾ 500 ഓളം കുടുംബങ്ങൾ ദുരി തത്തിലാകും. ഇപ്പോൾ തന്നെ വന്യമൃഗ ശല്യംകാരണം നാട്ടുകാർക്ക് ജീവിക്കാനാവാ ത്ത സ്ഥിതിയാണ്. വനമേഖല വർധിപ്പിക്കുന്നതോടെ വന്യമൃഗങ്ങളുടെ ശല്യം വർധി ക്കുമെന്ന് നാട്ടുകാർ മന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. സെബാസ്ത്യൻ കു ളത്തുങ്കൽ എംഎൽഎ, എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ സണ്ണി, പഞ്ചായ ത്ത് അംഗം പ്രകാശ് പള്ളികൂടം, പിഎസ്സി മുൻ അംഗം പികെ വിജയകുമാർ, സിപി ഐ എം മുക്കൂട്ടുതറ ലോക്കൽ സെക്രട്ടറി എംവി ഗിരീഷ് കുമാർ, എൽസി അംഗം അരവിന്ദ്, ഊരുമൂപ്പൻ രാജൻ അറക്കുളം ,പി ജെ മുരളീധരൻ, ഹനീഫാ വടശേരി എ ന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.