കോരുത്തോട് പഞ്ചായത്തിലെ പഴയ മേൽക്കൂര ഓഫീസ് അവധി ദിവസമായ ഞായറാഴ്ച കടത്തുവാൻ ശ്രമം

Estimated read time 1 min read
Share :

കോരുത്തോട് പഞ്ചായത്തിലെ പഴയ മേൽക്കൂര ഓഫീസ് അവധി ദിവസമായ ഞായറാഴ്ച കടത്തുവാൻ ശ്രമം. നാട്ടുകാർ തടഞ്ഞതോടെ സാധനങ്ങൾ തിരിച്ചിറക്കി. കോരുത്തോട് പഞ്ചായത്ത് ഓഫീസിന് മുകൾഭാഗത്ത് സ്ഥാപിച്ച, കാലപ്പഴക്കത്താൽ തകർന്ന പഴയ മേൽക്കൂര മാറ്റി പുതിയത് സ്ഥാപിച്ചപ്പോൾ, പഴയവ പഞ്ചായ ത്തിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോട് കൂടി കോൺട്രാക്ടറുടെ നേതൃത്വത്തിൽ കടത്തുവാൻ ശ്രമമെന്ന് ആരോപണം. ഞായറാഴ്ച രാവിലെ 11 മണിയോടു കൂ ടിയാണ് സംഭവം. സംഭവം കണ്ട പ്രദേശവാസികൾ ചോദ്യം ചെയ്തപ്പോൾ മേൽക്കുരയുടെ കമ്പിയും ഷീറ്റും തിരിച്ചിറക്കി തൊഴിലാളികൾ രക്ഷപ്പെട്ടു.

2012 -13 സാമ്പത്തിക വർഷം പ്ലാൻ ഫണ്ടിൽ നിന്നും പഞ്ചായത്തിന്റെ റൂഫിങ്ങിനും ഫ്രണ്ട് ഓഫീസ് സംവിധാനത്തിനുമായി 14 ലക്ഷം രൂപ അനുവദിച്ചിരുന്നു. 12 വർഷം മുമ്പ് സ്ഥാപിച്ച മേൽക്കൂരയും മറ്റും കാലപ്പഴക്കത്താൽ ദ്രവിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും പുതിയ മേൽക്കൂര നിർമ്മിക്കുകയായിരുന്നു. പൊളിച്ചിട്ട പഴയ മേൽകുരയുടെ ഭാഗങ്ങൾ ലേലം വിളിച്ചു കൊടുക്കണം എന്നാണ് ചട്ടമെന്നിരിക്കെ ഇത് പഞ്ചായത്തോ ഭരണാധികാരിളോ അറിയാതെ കടത്തു വാൻ ശ്രമിച്ചു എന്നാണ് നാട്ടുകാരുടെ ആരോപണം.

തുടർന്ന് ഇന്ന് ചേർന്ന് പഞ്ചായത്ത് കമ്മിറ്റിയിൽ ഇതിനെ ചൊല്ലി രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. മേൽഭാഗം ക്ലീൻ ചെയ്യാൻ എന്ന് പറഞ്ഞാണ് ഓവർസിയർ താ ക്കോൽ വാങ്ങിയതെന്നാണ് സെക്രട്ടറി നൽകിയ വിശദീകരണം. സംഭവത്തിൽ ചൊവ്വാഴ്ച അടിയന്തര കമ്മറ്റി ചേരുവാനും കുറ്റക്കാർക്കെതിരെ നടപടി എടുക്കുവാ നുമാണ് പഞ്ചായത്ത് കമ്മിയുടെ തീരുമാനം.

Share :

You May Also Like

More From Author

+ There are no comments

Add yours