വെള്ളാവൂർ ഗ്രാമപഞ്ചായത്തിൻ്റെ പുതിയ പ്രസിഡന്റായി പി.ടി.അനൂപിനെ തിരഞ്ഞെടുത്തു.എൽ.ഡി.എഫ് ധാരണ പ്രകാരം സി.പി.ഐ എംലെ ടി എസ് ശ്രീജി ത്ത് രാജിവച്ചതിനെ തുടർന്നായിരുന്നു പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.പി.ടി.അനൂപ് സി.പി.ഐ. പ്രതിനിധയാണ്. 13 അംഗ പഞ്ചായത്തിൽ 7 എൽ ഡി എഫ്, ബിജെപി 3, യുഡിഎഫ് 2, ഒരു സ്വതന്ത്ര എന്നിങ്ങനെയാണ് കക്ഷിനില.അനൂപിന് ഏഴ് വോട്ടും,ബി.ജെ.പി.സ്ഥാനാർത്ഥി രാധാകൃഷ്ണന് 3 വോട്ടുമാണ് ലഭിച്ചത്. കോൺഗ്രസ് അംഗങ്ങളും സ്വതന്ത്രയും തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുന്നിന്നു.


+ There are no comments
Add yours