പി ഐ ഷുക്കൂർ, പി ഐ തമ്പി അനുസ്മരണo

Estimated read time 0 min read
Share :
കാഞ്ഞിരപ്പള്ളി: സിപിഐ എം നേതാക്കളായിരുന്ന പിഐ ഷുക്കൂർ, പിഐ തമ്പി എ ന്നിവരുടെ അനുസ്മരണ ദിനത്തിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി, പാറത്തോട് എന്നീ ലോക്കൽ മേഖലകളിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടന്നു.
പി ഐ തമ്പിയുടെ അനുസ്മരണ സമ്മേളനം സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ് ഉൽഘാടനം ചെ യ്തു. ഷക്കീലാ നസീർ അധ്യക്ഷയായി. ടി കെ ജയൻ, കെ എൻ ദാമോദരൻ, കെ എസ് ഷാനവാസ്, ശ്രീകുമാർ എന്നിവർ സംസാരിച്ചു.
പാറത്തോട് ടൗണിൽ ചേർന്ന പി ഐ ഷുക്കൂറിൻ്റെ അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം തങ്കമ്മ ജോർജുകുട്ടി ഉൽഘാടനം ചെയ്തു. പി എസ് സുരേന്ദ്രൻ, പി കെ ബാലൻ, ടി ആർ രവിചന്ദ്രൻ ,വി എം ഷാജഹാൻ, മാർട്ടിൻ തോമസ്, സാജൻ വർഗീസ്, പി ഐ അഫ്സൽ എന്നിവർ സംസാരിച്ചു.
Share :

You May Also Like

More From Author