വികസനോൽഘാടനവും കുടുംബശ്രീ ADS വാർഷികവും ബാലസഭാ ഉദ്ഘാടനവും

Estimated read time 1 min read
കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് 22ആം വാർഡിൽ 22-23 സാമ്പത്തിക വർഷത്തിൽ പൂർത്തീകരിച്ച 46ലക്ഷം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്‌ഘാടനവും, 23-24 സാമ്പത്തിക വർഷത്തിൽ അംഗീകാരം ലഭിച്ച 45 ലക്ഷം രൂപയുടെ വികസന പദ്ധതികളുടെ നിർമാണോദ്ഘാടനവും, കുടുംബ ശ്രീ, ADS, വാർഷികവും, വിവിധ ബാലസഭകളുടെ ഉദ്‌ഘാടനവും ഇന്ന് (15-10-23)ഞായറാഴ്ച 2 മണിക്ക് തമ്പലക്കാട് എൻ . എസ്. എസ് യു. പി സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു.
കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പന്റെ അദ്ധ്യക്ഷതയി ൽ ചേർന്ന സമ്മേളനം പത്തനംതിട്ട എംപി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു. വി വിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ബഹു, ചീഫ് വിപ്പ് ഡോ,എൻ ജയരാജ് എം. എൽ. എ നിർവ്വഹിച്ചു. 22ആം വാർഡ് അംഗം ബേബി വട്ടക്കാട്ട്, ജില്ല പഞ്ചായത്ത് സ്റ്റാ ൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടു ക്കകുഴി, ഗ്രാമ പഞ്ചായത്തംഗങ്ങളായ രാജു ജോർജ് തേക്കുംതോട്ടം, ബിജു പത്യാല, അ മ്പിളി ഉണ്ണികൃഷ്ണൻ ,കോ, ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ദിലീപ് ചന്ദ്ര ൻ പറപ്പള്ളി,സിഡിഎസ് ചെയർപേഴ്സൺ ദീപ്തി ഷാജി, ഷീജാ ഗോപിദാസ്, കെഎൻ സ രസമ്മ, എഡിഎസ് ചെയർപേഴ്സൺ ശ്രീദേവി ബൈജു,എഡിഎസ് സെക്രട്ടറി  വത്സമ്മ രാജു, തുടങ്ങിയവർ സംസാരിച്ചു.
കെഎൻ തങ്കമ്മ മുണ്ടപ്പള്ളിൽ (മാനവോദയാ പകൽവീട്), സിബി അഗസ്റ്റിൻ പാറക്ക ൽ (മികച്ച കർഷകൻ),ഉന്നത വിദ്യാഭ്യാസം നേടിയ ശരത് ചന്ദ്രൻ ഞള്ളോത്ത്, (ഡോ ക്ടറേറ്റ്),എസ്.എസ്.എൽ.സി, പ്ലസ് റ്റു, ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.

You May Also Like

More From Author