ക്ഷേമ പെൻഷനുകൾ മുതൽ വന്യമൃഗ ശല്യം വരെ ജനങ്ങളുമായുള്ള സംവാദതത്തിൽ റെഡിമണി ഉത്തരവുമായി തോമസ് ഐസക്

Estimated read time 0 min read

ക്ഷേമ പെൻഷനുകൾ മുടങ്ങിയ കാലം മുമ്പും ഉണ്ടെന്നും സർക്കാരിന് ഫണ്ട് ലഭിച്ചാ ൽ ഉടൻ സാധാരണക്കാർക്ക് പെൻഷൻ കൊടുത്തു തീർക്കുമെന്നും പത്തനംതിട്ടയിലെ എൽഡിഫ് സ്ഥാനാർഥി  തോമസ് ഐസക് . കേന്ദ്രസർക്കാർ കേന്ദ്ര വിഹിതവും ഗ്രാ ൻ്റും വായ്പയും തടയുന്നതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നും മാർച്ചോടെ പ്ര ശ്നം പരിഹരിച്ച് മുന്നോട്ട് പോകുവാൻ കഴിയുമെന്നും തോമസ് ഐസക്ക് പത്തനംതിട്ട യിലെ എൽഡിഫ് സ്ഥാനാർഥി  തോമസ് ഐസകുമായി കാഞ്ഞിരപ്പള്ളിയിൽ നടന്ന മുഖാ  മുഗം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് വേണ്ടി വാദിക്കുവാൻ പാർലമെൻ്റിൽ ആളില്ലാത്ത അവസ്ഥയാണന്നും ഇതാണ് ഇന്നത്തെ അവസ്ഥക്ക് കാരണമെന്നും തോമസ് ഐസക്ക് പറഞ്ഞു. വന്യമൃഗ ശല്യത്തിന് പരിഹാരം കാണുമെന്നും കാട്ടിനുള്ളിൽ മൃഗങ്ങൾക്ക് ആവിശ്യമായ ഭക്ഷ ണവും വെള്ളവും നൽകുന്ന പദ്ധതി തയാറാക്കുമെന്നും എസി.എസ്.ടി കേന്ദ്ര ഫണ്ടു കൾ കാലാനുസൃതം ലഭിക്കാൻ മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കുമെന്നും ഐസക് പറഞ്ഞു.ഡയാലിസിസ് സെന്ററുകൾക്ക് കാരുണ്യ ഫണ്ട് ലഭിക്കാത്തതിന് കാരണമെന്നും കേന്ദ്ര വിഹിതയം ലഭിച്ചാൽ  ഉടൻ തന്നെ പരിഹാര നടപടി ഉണ്ടാകു മെന്നും പറഞ്ഞ ഐസക് ജയിച്ചു വന്നാൽ  ജനങ്ങളുമായി മുഖാമുഖം നടത്തും. പഞ്ചായത്തുകളുമായി സഹകരിച്ചായിരിക്കും തൻ്റെ പ്രവർത്തനം നടത്തുകയെന്നും  പറഞ്ഞു.

കേരളത്തിലെ കൂലിക്ക് ജോലി ചെയ്യുവാൻ ആളുകൾ തയാറാകത്തതാണ് വിദേശ രാ ജ്യങ്ങളിൽ വിദ്യാർത്ഥികൾ പോകുവാൻ കാരണമെന്നും അത്തരം തൊഴിലവസര ങ്ങ ൾ കേരളത്തിൽ സൃഷ്ടിക്കപ്പെടണമെന്നും തോമസ് ഐസക് . സ്വകാര്യ സംരംഭകർ ക്ക് അടിസ്ഥാന സൗകര്യ വികസനം കൂടുതൽ വർദ്ധിച്ചാലെ കേരളത്തിൽ വികസനം വർദ്ധിക്കുയെന്നും ഐസക് പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ്  കെ.ആർ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന സിപി എം നേതാവ് കെ.ജെ തോമസ്, ഷമിം അഹമ്മദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

You May Also Like

More From Author