ചെറുവള്ളി പാലം പുനർ നിർമ്മിക്കാത്തതിൽ പ്രതിക്ഷേധിച്ച് റീത്ത് സമർപ്പിച്ചു

0
236
ചെറുവള്ളി പാലം പുനർ നിർമ്മിക്കാത്തതിൽ പ്രതിധിക്ഷേധിച്ച് റീത്ത് സമർപ്പിച്ചു സമരം നടത്തി. 2021 ഒക്ടോബർ 16ന് ഉണ്ടായ പ്രളയത്തിൽ ഒലിച്ചുപോയ ചെറുവള്ളി പാലം നാളിത് വരെ ആയിട്ടും പുനർ നിർമ്മിക്കാത്തതിൽ പ്രതിക്ഷേധിച്ച് മണിമല ചി റക്കടവ് UDF മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ മണിമല ആറിന്റെ ഇരുകരക ളിലും ഒരേ സമയം റീത്ത്കൾ സമർപ്പിച്ച് പ്രതിക്ഷേധിച്ചു.മണിമല പഞ്ചായത്തിൽ
UDF ചെയർമാൻ ജേക്കബ് തോമസിന്റെ അദ്ധ്യക്ഷതയിൽ DCC ജനറൽ സെക്രട്ടറി ഷി ൻസ് പീറ്റർ യോഗം ഉത്ഘാടനം ചെയ്തു. കറുകച്ചാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്  മനോജ് കോയിപ്പുറം സ്വാഗതവും കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗം തോ മസ് കുന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. കേരള യൂത്ത് ഫ്രണ്ട് കാത്തിരപ്പള്ളി നി യോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് ചുഴികുന്നേൽ സാലു P മാത്യു പതാലിൽ എ ന്നിവർ നേതൃത്വം നൽകി.
മണിമല പഞ്ചായത്തിലെ ഒന്ന് രണ്ട് മൂന്ന് വാർഡുകളിലെ ജനങ്ങൾക്ക് പുനലൂർ – മൂ വാറ്റുപുഴ സംസ്ഥാന പാതയിലേക്ക് പോകാനുള്ള ഏക മാർഗ്ഗമാണ് ഈ പാലം പോയത് കൂടി ഇല്ലാതായത്.രണ്ട് വർഷമായി ഇവിടുത്തെ ജനങ്ങൾ പഴയിടത്തേക്കോ മണിമല യിലേക്കോ മൂന്ന് കിലോമീറ്റർ ഓട്ടോ വിളിച്ച് വേണം പോകാൻ ഇതിലെ ബസ്സ് സർവീ സ് ഇല്ലതാനും. ചെറുവള്ളി പള്ളി, സെന്റ് മേരീസ് എസി റ്റി എം എന്നി സ്കൂളിലെക്കും എത്തിച്ചേരാൻ പത്ത് കിലോമീറ്ററിൽ അധികം സഞ്ചരിക്കേണ്ട സ്ഥിതിയാണ് ഇപ്പോ ഴുള്ളത്  സ്ത്രീ ജനങ്ങൾ ഉൾപ്പെടെ നിത്യവും ജോലിക്ക് പോകുന്നവർക്ക് ഈ സഞ്ചാരം അധിക ബാധിതയുണ്ടാക്കുന്നു.കിട്ടുന്ന ശമ്പളം യാത്രക്കായി ചിലവാക്കേണ്ട അവസ്ഥ യാണ്.കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് അംഗം എമേഴ്സൺ ദേവസ്യ മണിമല ഗ്രാമ പഞ്ചായത്ത് അംഗങളായ പീ ജെ ജോസഫ്കുഞ്ഞ് മിനി മാത്യം  എന്നിവർ പ്രസംഗിച്ചു.