കാഞ്ഞിരപ്പള്ളി ബ്ലോക്ക്പഞ്ചായത്തിൻ്റ ചുമതലയിലുള്ള എരുമേലി, മുണ്ടക്കയം ഗവ ൺമെന്റ് ഹോസ്പിറ്റലിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കാ ഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികൾ മന്ത്രി വീണാ ജോർജിന് നിവേദനം നൽകി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ അജിത രതീഷ്, വൈസ് പ്രസിഡൻ്റ ടി എസ് കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം പി കെ പ്രദിപ് എന്നിവരുടെ നേതൃത്വത്തി ലാണ് നിവേദനം നൽകിയത്.
ഇപ്പോൾ നൂറുകണക്കിന് രോഗികൾ വന്നു പോകുന്ന op മാത്രമാണ് രണ്ടു ഹോസ്പിറ്റലു കളിലും നിലവിലുള്ളത്. മലയോരമേഖലയുടെയും ശബരിമല തീർത്ഥാടന കേന്ദ്ര ത്തിന്റെയും ഒക്കെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് അനുഭാവപൂർവ്വം ഇത് പരിഗണിക്കാം എന്ന്  മന്ത്രി പറഞ്ഞു.