കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ്പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞടുപ്പ് മാറ്റി വെച്ചു

0
87

അംഗങ്ങൾ ഹാജരാകഞ്ഞതിനെ തുടർന്ന് എൽഡിഎഫ് ഭരിക്കുന്ന കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ്പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞടുപ്പ് മാറ്റി വെച്ചു.കേരളാ കോൺഗ്രസ് എം പ്രതിനിധികൾ .ഹാജരാകാഞ്ഞതിനെ തുടർന്നാണ് തെരഞ്ഞടുപ്പ് മാറ്റി വെച്ചു

23 അംഗ പഞ്ചായത്തിൽ എൽഡിഎഫിന് 14 അംഗങ്ങളുണ്ടെങ്കിലും 3 അംഗങ്ങളുള്ള എൽഡിഎഫിലെ കേരളാ കോൺഗ്രസ് എം തിരഞ്ഞടുപ്പ് ബഹിഷ്ക്കരിച്ചതോടെയാ ണ് ക്വാറം തികയാഞ്ഞതിനെ തുടർന്ന് തിരഞ്ഞടുപ്പ് വ്യാഴാഴ്ച്ചയിലേക്ക് മാറ്റി വെച്ചത്. മുൻ വൈസ് പ്രസിഡന്റായിരുന്ന കേരളാ കോൺഗ്രസിന്റെ റോസമ്മ തോമസ് രാജി വെച്ചതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞടുപ്പ് നടക്കുന്നത്. കേരളാ കോൺഗ്രസിന് ഇ തോടൊപ്പം വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം വേണമെന്ന് കത്ത് മൂലം ആവിശ്യപ്പെടുകയും ചെയ്തിരുന്നു. ഇതഗീകരിക്കാത്തതിനെ തുടർന്നാണ് കേര ളാ കോൺഗ്രസ് അംഗങ്ങളായ റിജോ വിളാന്തറാ, ബിജു ചക്കാല, റോസമ്മ തോമസ് എന്നിവർ തിരഞ്ഞടുപ്പ് ബഹിഷ്ക്കരിച്ചത്.

ഇതോടെ കാഞ്ഞിരപ്പള്ളിയിലെ എൽഡിഎഫിലെ അഭിപ്രായ വിത്യാസങ്ങൾ മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്. വൈസ് പ്രസിഡൻ്റ് സ്ഥാനമൊഴിഞ്ഞ തങ്ങൾക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയെങ്കിലും കിട്ടാതെ ഒരു വിട്ടുവീഴ്ച്ചക്കും ഇല്ലന്ന നിലപാടിലാണ് കേരളാ കോൺഗ്രസ് അംഗങ്ങൾ. ഈ ആവിശ്യം ഉന്നയിച്ച് കത്ത് നൽകിയിട്ടും പരിഗണിച്ചില്ലന്നും  ഇവർ കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിനോട് പറയുന്നു. കേരളാ കോൺഗ്രസിന്റെ ഈ നീക്കത്തിൽ കടുത്ത അതൃപ്തിയിലാണ് സി പിഎമ്മും.

കേരളാ കോൺഗ്രസിന്റെ 3 അംഗങ്ങളെ കൂടാതെ കോൺഗ്രസിന്റെ ഏഴംഗങ്ങളും ബിജെപിയുടെ 2 അംഗങ്ങളും ഇതോടൊപ്പം തിരഞ്ഞടുപ്പ് ബഹിഷ്ക്കരിച്ചതോടെ യാണ് ക്വാറം തികയാഞ്ഞത്. 23 അംഗ പഞ്ചായത്തിൽ ക്വാറം തികയണമെങ്കിൽ 13 അംഗങ്ങൾ ഹാജരാകണം. 11 പേരെ യോഗത്തിന് എത്തിയുള്ളു. ഇതു കൂടാത്തെ സി പിഐയും അവകാശ വാദവുമായി രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് അവസാന ടേമിൽ പരിഗണിക്കാമെന്ന ഉറപ്പിൽ ഇവർ പിൻമാറുകയായിരുന്നു. അതേസമയം ത ന്നെ സി പി എമ്മിന് ലഭിച്ച വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എട്ടാം വാർഡംഗം സുമി ഇസ്മായിലിനെയാണ് പാർട്ടി നിശ്ചയിച്ചിരിക്കുന്നത്. ഈ സ്ഥാനത്തേക്ക് ഒന്നില ധികം പേർ തങ്ങൾക്കും വൈസ് പ്രസിഡൻ്റ് സ്ഥാനം വേണമെന്ന അവകാശവാദവു മായി രംഗത്തുണ്ട്.

എന്തു തന്നെയാണെങ്കിലും എൽഡിഎഫിലെ പോര് മറനീക്കി പുറത്തു വന്നതോടെ രാഷ്ട്രീയ കലുഷിതമായിരിക്കുകയാണ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഭരണം
റ്റീം റിപ്പോർട്ടേഴ്സ്