കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 8.50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വട്ടകപ്പാറ -കപ്പപറമ്പ് പരീയണ്ണാ മെമ്മോറിയൽ ലിങ്ക് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ തങ്കപ്പൻ പൊതുജനങ്ങൾക്ക് തുറന്നു നൽകി. വാർഡ് മെമ്പർ സുനിൽ തേനംമാ ക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർ വി പി രാജൻ, നാച്ചി കോളനി ഇമാം ഷിയാസ് മൗലവി, ലത്തീഫ് ഹാജി,കബീർ വട്ടകപ്പാറ, എം.കെ ഷെമീ ർ, നൗഷാദ് കൊരട്ടിപറമ്പിൽ, അൻവർഷാ കോന്നാട്ടുപറമ്പിൽ, നെജീബ് കാഞ്ഞിരപ്പ ള്ളി, ബേബി വട്ടകപ്പാറ, അജിമടുകോലിപറമ്പിൽ, ഫൈസൽ, നദിർഷാ കോന്നാട്ടു പറമ്പിൽ ,ബഷീർ കല്ലുകൾപറമ്പിൽ ,സൈദ് നസീർ ,തുടങ്ങിയവർ പ്രസംഗിച്ചു.

വാഴപ്പറമ്പ് കപ്പപ്പറമ്പ് പ്രദേശങ്ങളിൽ നിന്നും വട്ടകപ്പാറലേക്ക് വളരെ എളുപ്പത്തിൽ കയറ്റും കുറഞ്ഞ റോഡിലെ കടന്നുവരുവാൻ സൗജന്യമായി റോഡിനായി സ്ഥലം വിട്ടു നൽകിയ പ്രദേശവാസികളായ കുടുംബാംഗങ്ങളെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുമോദിച്ചു.