കേരള വിശ്വകർമ്മസഭ 707 നമ്പർ കാഞ്ഞിരപ്പള്ളി ടൗൺ ശാഖയുടെ നേതൃത്വത്തിൽ വിശ്വകർമ ദിനാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്നു. കുടുംബയോഗം ശാഖാ വൈസ് പ്രസിഡന്റ് എം.റ്റി ശിവരാജൻ ഉദഘാടനം ചെയ്തു. യോഗത്തിൽ സെക്രട്ടറി സന്തോഷ് കുമാർ, ഖജാൻജി സാബു ജി ഓട്ടുക്കുളം, കെ. ഉണ്ണികൃഷ്ണൻ, പി.ജെ മോഹൻദാസ്, പി. എസ് അനിൽകുമാർ എന്നിവർ സംസാരിച്ചു