സിപിഐ എം പൂഞ്ഞാർ നിയോജക മണ്ഡലം ജനകീയ പ്രക്ഷോഭം മുണ്ടക്കയം ബസ് സ്റ്റാൻഡ് മൈതാനത്ത് നടന്നു.മുതിർന്ന നേതാവ് കെ ജെ തോമസ് ഉൽഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജ്, ഏരിയാ കമ്മിറ്റിയംഗങ്ങളായ പി കെ പ്രദീപ്, വി എൻ പീതാoബരൻ, എം ജി രാജു, ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ എന്നിവർ സംസാരിച്ചു.