ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കു പുതിയ സാധ്യതകൾ തുറന്ന് എയ്യ്ഞ്ചൽസ് തെറാപ്പി സെന്റർ

Estimated read time 1 min read

ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കു പുതിയ സാധ്യതകളെ തുറന്ന് കാട്ടുവാ നും അവർ നേരിടുന്ന പ്രശനങ്ങൾ കണ്ടെത്തുവനും ആവശ്യമായ സഹായ ഹസ്തം നീ ട്ടുവാനും പര്യാപ്തമായ തരത്തിൽ വിപുലമായി ക്രമികരിക്കപ്പെട്ട എയ്യ്ഞ്ചൽസ് വില്ലേ ജിലെ തെറാപ്പി സെന്ററിന്റെ  ഉദ്ഘാടന കർമ്മം സംസ്ഥാന പൊതുവിദ്യാഭ്യാസ വ കുപ്പ് മന്ത്രിവി ശിവൻകുട്ടി നിർവഹിച്ചു.

അമ്മയുടെ ഉദരത്തിൽ ജനിക്കുന്ന സമയം മുതൽ മരണം വരെ ഏറെ പരിചാരണവും ശ്രദ്ധയും ആവശ്യമുള്ളവരെ ശാക്തീകരിക്കുവാനുള്ള സമഗ്രമായ പദ്ധതികൾ ആണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്. കുട്ടികളുടെ ആദ്യ വളർച്ച കാലഘട്ടങ്ങളിൽ മു തലേ കൃത്യമായ നിരീക്ഷണങ്ങൾ നടത്തി പ്രതികൂലതകൾ അനുഭവിക്കുന്നവർക്കും സഹായങ്ങൾ ആവശ്യമുള്ളവർക്കും വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തക്ക രീതിയിൽ മാറുന്നതിനായി വ്യത്യസ്തമായ തരത്തിൽ ഈ തെറാപ്പി സെന്ററിനെ ഉപ യോഗപ്രദമാക്കുക എന്ന ആഗ്രഹത്തോടെയാണ് ഈ ഉദ്യമത്തിന് തുടക്കമിട്ടിരിക്കുന്ന ത്. വിപുലമായി ക്രമീകരിച്ചിരിക്കുന്ന എയ്ഞ്ചൽസ് ഗാർഡൻ തെറാപ്പി സെന്ററിന്റെ ഉദ്ഘാടന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ ജോസ് പുളികൽ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് മുഖ്യ സന്ദേശം നൽകി. കാഞ്ഞിരപ്പ ള്ളി രൂപത സെഞ്ചെല്ലുസ് ഫാദർ ബോബി അലക്സ് മണ്ണംപ്ലാക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. എയ്ഞ്ചൽസ് വില്ലജ് ഡയറക്ടർ ഫാദർ റോയി മാത്യു വടക്കേൽ, ജില്ലാ പഞ്ചാ യത്ത് മെമ്പർ ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ മാണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ് പിള്ള, വാഴൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ജിജി നടുവത്താനി, സ്പെഷ്യൽ എഡ്യൂക്കേഷൻ സീനിയർ കൺസൾട്ടൻന്റ് ഡോ ഏ റ്റി ത്രേസ്സിയകുട്ടി,AID വൈസ് ചെയർപേഴ്സൺ സുശീല കുരിയച്ചൻ, AID വൈ സ് ചെയർമാൻ ബ്രഹ്മ നായകം മഹാദേവൻ, ആശാനിലയം സ്പെഷ്യൽ സ്കൂൾ പ്രിൻസി പ്പൽ സിസ്റ്റർ ലിറ്റിൽ സേവ്യർ എന്നിവർ സംസാരിച്ചു.

You May Also Like

More From Author