കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പത്താം വാർഡിൽ വാഴേപറമ്പ് പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നത്തിനായി 10 ലക്ഷം രൂപ ചെലവഴിച്ച്  ജില്ലാ പഞ്ചായത്ത് നിർ മ്മിച്ച് നൽകുന്ന വാഴേപറമ്പ് കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പ ഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ഷാജൻ നിർവ ഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സുനിൽ തേനംമാക്കലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ സൗജന്യമായി കുളം നി ർമ്മാണത്തിന് സ്ഥലം വിട്ടു നൽകിയ കണ്ടത്തിൽ ഹാജി സൈനുദ്ദീൻകുട്ടിയെ ആദരി ച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷക്കീല നെസിർ, ഇടപ്പള്ളി ഇമാം സെയ്ദ് മുഹമ്മദ് മൗലവി, വട്ടകപ്പാറ കുടിവെള്ള സൊസൈറ്റി പ്രസിഡൻ്റ് നെജീബ് കാഞ്ഞിരപ്പള്ളി, സിഡിഎസ് മെമ്പർ ഷീജാ ഗോപിദാസ്, റ്റി.എസ് നിസു, ഷാജി അന്ത്രാച്ചേരി, അൻവർ ഷാ കോന്നാട്ടുപറമ്പിൽ, ഷിബിലി വട്ടകപ്പാറ, നയിഫ് ഫൈസി, പി.എച്ച് ഷാജഹാൻ, ജലീൽ കോട്ടവാതുക്കൽ, നദിർഷാ കോന്നാട്ടുപറമ്പിൽ, കെബിർ വട്ടകപ്പാറ, ഹസിബ് ഈട്ടിയ്ക്കൻ, അജി മടുകോലിപ്പറമ്പിൽ, അനിഷ് എം.ബി തുടങ്ങിയവർ സംസാരിച്ചു.