ജിയന്ന ഇനി വേദനിക്കുന്ന ഓർമ

Estimated read time 1 min read
ബംഗ്ളൂരുവിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച 4 വയസുകാരി ജിയ ന്ന ഇനി വേദനിക്കുന്ന ഓർമ മാത്രം. പുലർച്ചെ വീട്ടിലെത്തിച്ച മൃതദേഹം മണിമല ക രിമ്പനക്കുളം എസ് എച്ച് പള്ളിയിൽ സംസ്ക്കരിച്ചു.നൂറു കണക്കിനാളുകൾ നിറഞ്ഞ കണ്ണുകളോടെ കുഞ്ഞുമാലാഖയ്ക്ക് യാത്രാമൊഴിയേകി.
ഒരു മാലാഖയെ പോലെ പൂക്കളുടെ നടുവിൽ അവൾ അങ്ങനെ കിടന്നു. നാലു വയസു കാരി ജിയന്നയെന്ന കുരുന്ന്.ആർത്തലച്ച് കരഞ്ഞ മാതാപിതാക്കൾക്കും, വിങ്ങിപ്പൊ ട്ടിയ പ്രിയപ്പെട്ടവർക്കും നടുവിൽ വിടരും മുൻപേ കൊഴിഞ്ഞ് പോയ ഒരു പൂമൊട്ട് പോ ലെ.അതെ തിരിച്ച് വരാനാകാത്ത ലോകത്തേയ്ക്ക് മടങ്ങിയ ആ കുഞ്ഞു മാലാഖ ഏവ ർക്കും ഒരിക്കലും തീരാത്ത നൊമ്പര കാഴ്ചയായി. രാവിലെയാണ് ജിയന്നയുടെ മൃതദേ ഹം മണിമലയിലെ കരിമ്പനക്കുളത്തുള്ള കുടുംബ വീട്ടിൽ എത്തിച്ചത്.
അവസാനമായി ആ കുഞ്ഞു മുഖം ഒന്ന് നേരിൽ കാണാൻ നാടൊന്നാകെ ഒഴുകിയെ ത്തുന്ന കാഴ്ചയായിരുന്നു പിന്നീട്.ആർത്തലച്ച് കരഞ്ഞ മാതാപിതാക്കളെ ഒന്ന് ആശ്വ സിപ്പിക്കാൻ പോലുമാകാതെ  ഇവിടെയെത്തിയ ജനവും വിങ്ങിപ്പെട്ടി.  കുഞ്ഞനുജ ത്തിയുടെ  അവസാന ചുoബനവും, പതം പറഞ്ഞുള്ള അമ്മയുടെ കരച്ചിലും ജിയന്ന മാത്രം അറിഞ്ഞില്ല. മൃതദേഹം വീട്ടിൽ നിന്നെടുത്തപ്പോൾ ദുഃഖം നിയന്ത്രിക്കാനാ വാതെ അവളുടെ മാതാപിതാക്കൾ തളർന്നുവീണു.മണിമല കരിമ്പനക്കുളം എസ് എച്ച് പള്ളിയിലായിരുന്നു സംസ്ക്കാര ചടങ്ങുകൾ.
കഴിഞ്ഞ ദിവസമാണ് ബംഗ്ളൂരുവിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ്  മ ണിമല സ്വദേശിയായ ജിന്റോ ടോമി ജോസഫിന്റെ മകള്‍ 4 വയസുകാരി ജിയന്ന യ്ക്ക് ഗുരുതരമായി പരുക്കേല്ക്കുന്നത്.തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴി യവെ കുട്ടി മരണപ്പെടുകയായിരുന്നു.കുട്ടിയുടെ മരണത്തിൽ സ്കൂൾ അധികൃതർക്കെ തിരെ വിമർശനവുമായി ജിയന്നയുടെ കുടുംബം രം​ഗത്തെത്തിയതോടെ സ്കൂൾ പ്രിൻ സിപ്പൽ അടക്കമുള്ളവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

You May Also Like

More From Author