കാഞ്ഞിരപ്പള്ളി നഗരത്തോട് ചേർന്ന് കിടക്കുന്ന പാറക്കടവ് പളളിപ്പടി ( പാറക്കടവ് – 2) ട്രാൻസ്ഫോർമർ കേടായി. അമിത ലോഡുകാരണം തിങ്കളാഴ്ച രാത്രി പത്തു മണി യോടു കൂടി തകരാറിലാകുകയായിരുന്നു. തുടർച്ചയായി 19 മണിക്കൂർ വൈദ്യുതി വി തരണം നിലച്ചു.രാത്രി ഏഴു മണിയോടു കൂടി പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ച് ലൈൻ ചാർജ് ചെയ്തു. മകര മാസച്ചൂടിൽ ഉപഭോക്താക്കൾ ഏറെ ബുദ്ധിമുട്ടി.വേനൽ കനത്തതോടെ എയർ കണ്ടീഷണറുകൾ, കൂളറുകൾ, ഫാനുകൾ തുടങ്ങിയവ കൂടു തൽ സമയം പ്രവർത്തിച്ചതോടെ ഇതിൽ അമിത ലോഡുവന്നതോടെയാണു ട്രാൻ സ്ഫോർമർ തകരാറിലായത്.പാറക്കടവ് മേഖലയിൽ അഡീഷണലായി ഒരു ട്രാൻ സ്ഫോഫോർമർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.