ഇടുപ്പ് മാറ്റിവെയ്ക്കൽ: അപൂർവ്വ നേട്ടവുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി

Estimated read time 1 min read

കാഞ്ഞിരപ്പളളി: കുമളി സ്വദേശിയായ നാൽപ്പത്തെട്ടുകാരൻ്റെ പൂർണ്ണമായി തേഞ്ഞ രണ്ടു ഇടുപ്പുകളും ഒരേ ദിവസം തന്നെ മാറ്റി വെയ്ക്കുന്ന അപൂർവ്വ ശസ്ത്രക്രി യാ നേട്ടവുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി. കഴിഞ്ഞ 25 വർഷത്തോളമായി ഇടുപ്പ് വേദനയുമായി നടക്കുവാൻ പോലും സാധിക്കാതെ ഇരു ന്ന വ്യക്തിയാണ് രണ്ടു മാസങ്ങൾക്ക് മുൻപ് മേരീക്വീൻസിലെ ഓർത്തോ പീഡിക് & ജോയിൻ്റ് റീപ്ലേസ്മെന്റ് വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. ബ്ലെസ്സിൻ എ സ് ചെറിയാൻ്റെ കീഴിൽ ശസ്ത്രക്രിയ്ക്ക് വിധേയമായത്. ഇടുപ്പ് വേദന കൂടാതെ രോഗിക്ക് പ്രോട്ടീൻ സി, പ്രോട്ടീൻ എസ് കുറവുകൾ ഉണ്ടായിരുന്നതിനാൽ കാലിലെ ഞരമ്പുകളിൽ രക്തം കട്ട പിടിക്കുവാനുള്ള സാധ്യതയും കൂടുതലായിരുന്നു. 1993 ൽ അമേരിക്കയിലെ ഒഹായോയിലാണ് ഇത്തരത്തിൽ പ്രോട്ടീൻ കുറവുള്ള ഉള്ള രോഗിയുടെ ഇടുപ്പ് അവസാനമായി വിജയകരമായി ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് വിധേയനായ രോഗി പൂർണ്ണമായി സാധാരണ ജീവിതത്തിലേക്ക് മട ങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു.

 

You May Also Like

More From Author

+ There are no comments

Add yours