പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ ടിഎം തോമസ് ഐസാക്കിന്റെ പൂഞ്ഞാർ നിയോജക മണ്ഡലം കൺവെൻഷൻ മുണ്ടക്കയം സി എസ് ഐ ഹാളിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ശുഭേഷ് സുധാകരൻ അധ്യക്ഷനായി.

സിപിഐഎം ജില്ലാ സെക്രട്ടറി എവി റസ്സൽ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിന്ദ്രൻ, എൽഡിഎഫ് നേതാക്കളായ ടി ആർ രേഖനാഥ്‌, ജോയി ജോർജ്, കെ രാജേഷ്, രമ മോഹൻ, തങ്കമ്മ ജോർജുകുട്ടി, ഷമീം അഹമ്മദ്, കുര്യാക്കോസ് ജോസഫ്, ഒ പി എ സലാം, വി കെ സന്തോഷ്‌കുമാർ, വി ജെ ജോസഫ് എക്സ് എം എൽഎ, ജോർജുകുട്ടി അഗസ്തി, സാജൻ കുന്നത്ത്, നോബി ജോസ്, ജോസ് പഴയത്തോട്ടം, റഷീദ് താന്നിമൂട്ടിൽ എന്നിവർ സംസാരിച്ചു.