കാഞ്ഞിരപ്പള്ളി താലൂക്കിലെ മുക്കട കൂപ്പ് നമ്പര്‍-3, ആലപ്ര, മേലേക്കവല, വളകോടി ചതുപ്പ്, വഞ്ചികപ്പാറ, നെടുമ്പറം ചതുപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ പട്ടയ പ്രശ്‌ന ത്തി ന് പരിഹാരമായി ഇപ്പോള്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സര്‍വ്വേ യില്‍ ഈ പ്രദേശംകൂടി ഉള്‍പ്പെടുത്താന്‍ റവന്യൂ വകുപ്പുമന്ത്രി ഉത്തരവു നല്‍കിയതാ യി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. ഇത് സംബന്ധിച്ച് മന്ത്രിക്ക് ചീഫ് വിപ്പ് പ്രത്യേകമായി കത്ത് നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ചുകൊണ്ടാണ് റവന്യൂ  മ ന്ത്രി ഉത്തരവു നല്‍കിയിരിക്കുന്നത്.

668 കുടുംബങ്ങള്‍ക്കാണ് നിലവില്‍ പട്ടയം ലഭിക്കാനുള്ളത്. ഇവരെല്ലാം വനാതിര്‍ത്തി ക്ക് സമീപം താമസിക്കുന്നവരാണ്. 1958ല്‍ ഗസറ്റ് നോട്ടിഫിക്കേഷന്‍ വഴി വനാതിര്‍ ത്തി നിര്‍ണ്ണയിച്ചതാണ്. പിന്നീട് റവന്യൂ വകുപ്പും വനം വകുപ്പും സംയുക്ത സര്‍വ്വേ ന ടത്തി വനാതിര്‍ത്തിക്ക് പുറത്തുള്ള ആളുകളെ കണ്ടെത്തുകയും ചെയ്തതാണ്. എന്നാ ല്‍ പൊന്തന്‍പുഴ വനത്തിന്റെ അവകാശം സംബന്ധിച്ച് ഏതാനും സ്വകാര്യ വ്യക്തി കള്‍ നല്‍കിയ കേസ്സില്‍ ഹൈക്കോടതി വിധി അവര്‍ക്ക് അനുകൂലമാകുകയും ഇതു സംബന്ധിച്ച് സംസ്ഥാന വനം വകുപ്പ് സുപ്രീം കോടതിയില്‍ എസ്.എല്‍.പി. നമ്പര്‍ 2291/19 ആയി അപ്പീല്‍ നല്‍കുകയും അപ്പീല്‍ കോടതിയുടെ പരിഗണനയിലുമാണ്.

എന്നാല്‍ ജനങ്ങള്‍ നൂറിലധികം വര്‍ഷമായി അധിവസിക്കുന്ന പ്രദേശംകൂടി ഈ കേ സ്സിന്റെ പരിധിയില്‍ വരുമെന്നുള്ള തെറ്റായ വ്യാഖ്യാനമാണ് യഥാര്‍ത്ഥത്തില്‍ പട്ടയ വിഷയത്തില്‍ പ്രശ്‌നത്തിന് കാരണമായത്. എന്നാല്‍ സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വ്വേ ആരംഭിച്ചതോടെ വനാതിര്‍ത്തിക്കടുത്തുള്ള ജനങ്ങള്‍ തമസിക്കുന്ന പ്രദേശം വന ഭൂമി യാണോ റവന്യൂ ഭൂമിയാണോ എന്ന് കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ എളുപ്പമായി. റവന്യൂ ഭൂമിയാണെങ്കില്‍ റവന്യൂ പട്ടയം നല്‍കുന്ന അതേ നടപടിക്രമത്തില്‍ പട്ടയം നല്‍കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ട് ചീഫ് വിപ്പ് നിരവധി തവണ നിയമസഭയില്‍ ചോദ്യ ങ്ങളായും സബ്മിഷനുകളായും വിഷയം അവതരിപ്പിച്ചിരുന്നു. ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ ത്തിയാകുന്നതോടെ മണിമല വില്ലേജിലെ വിവിധ മേഖലകളിലെ ജനങ്ങളുടെ പട്ടയം സംബന്ധിച്ച വിഷയങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാകും. ഇപ്പോള്‍ നടക്കുന്ന ഡി ജിറ്റല്‍ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ എത്രയുംവേഗം മണിമല വില്ലേജിലും ആരംഭിക്കും. സര്‍വ്വേ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സൗകര്യങ്ങളൊരുക്കാന്‍ മണിമല ഗ്രാമ പ ഞ്ചായത്തിനോട് നിര്‍ദ്ദേശിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.