പലസ്തീനുമേൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കുക എന്നാവശ്യ പ്പെട്ടു SUCI (COMMUNIST )കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റി കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ വിശദീകരണ യോഗം നടത്തി. ജില്ലാ സെക്രട്ടറി മിനി. K. ഫിലിപ്പ് ഉത്ഘാടനം ചെയ്തു. AIDYO സംസ്ഥാന പ്രസിഡന്റ്‌ E. V. പ്രകാശ് മുഖ്യ പ്രസംഗം നടത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. പി. കൊച്ചുമോൻ അധ്യക്ഷത വഹിച്ചു. ബെന്നി ദേവസ്യ, രാജു വട്ടപ്പാറ, ഗിരിജ. കെ. കെ,രാജൻ കാവുങ്കൽ, മായ മോൾ. കെ. പി, തുടങ്ങിയവർ പ്രസംഗിച്ചു.