ഡിസംബർ 12 ന് നടക്കുന്ന ആനക്കല്ല് ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ധൂർത്തി ലും അഴിമതിയിലും മുങ്ങിക്കുളിച്ചു നിൽക്കുന്ന സംസ്ഥാന സർക്കാരിനെതിരെയുള്ള വിധിയെഴുത്ത് ആയിരിക്കുമെന്ന് ആന്റോ ആന്റണി എംപി. എൽഡിഎഫ് സർക്കാ രിന്റെ കർഷക വിരുദ്ധ നിലപാടുകൾക്ക് ഉദാഹരണമാണ് ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന റബ്ബർ വിലസ്ഥിരത പദ്ധതിയിൽ നിന്നും ആനുകൂല്യങ്ങൾ വിതരണം ചെയ്യാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആനക്കല്ല് ബ്ലോക്ക്‌ പഞ്ചായത്ത് ഡിവിഷ നിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ഡാനി ജോസ് കുന്നത്തിന്റെ തിരഞ്ഞെ ടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റോ ആന്റണി എംപി. ഡി സിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി .
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ജീരാജ് അധ്യക്ഷത വഹിച്ച കൺവൻഷനിൽ യു ഡി എഫ് നേതാക്കളായ പിഎ ഷെമീർ, പ്രൊഫ റോണി കെ ബേബി, വി എസ് അജ്മൽ ഖാൻ, ജോയ് മുണ്ടാംപള്ളി, സിബി നമ്പുടാകം, ബിജു പത്യാല,ടിഎം ഹനീഫ, സുനി ൽ തേനംമാക്കൽ, രാജു തേക്കുംതോട്ടം, രഞ്ജു തോമസ്, നിബു ഷൗക്കത്ത്, കെ എസ് നാസ്സർ കോട്ടവാതിൽക്കൽ, സൈനലാബ്ദീൻ, ഓഎം ഷാജി, ജോസ് ആന്റണി, ബ്ലെസ്സി ബിനോയി, ദിലീപ് ചന്ദ്രൻ, മാത്യു കുളങ്ങര, സിബു ദേവസ്യ, ബിനു കുന്നും പുറം, സോണി കോഴിമല, കെ എസ് ഷിനാസ്, അസീബ് ഈട്ടിക്കൽ, മണി രാജു, റോ ബിറ്റ് മാത്യു, മാത്യു തോമസ് മടുക്കക്കുഴി, ഷാജി പെരുന്നെപ്പറമ്പിൽ, ബെന്നി കുന്നേ ൽ , ജോബി കുര്യാക്കോസ് , ബിന്നി അമ്പിയിൽ , രാജേഷ് രാഘവൻ , റോബിൻ വെ ങ്ങാലൂർ, അനി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.