എരുമേലി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ തുമരംപാറ പട്ടികവർഗ്ഗ കോളനി യു ടെ സമഗ്ര വികസനത്തിനായി സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പിൽ നിന്നും അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം 1 കോടി രൂപ അനുവദിച്ചതായി സെബാസ്റ്റ്യൻ കുള ത്തുങ്കൽ എംഎൽഎ. 80ലധികം പട്ടികവർഗ്ഗ കുടുംബങ്ങൾ അധിവസിക്കുന്ന കോ ള നി വികസന പിന്നോക്കാവസ്ഥ മൂലം ഏറെ ദുരിതങ്ങൾ അനുഭവിക്കുന്നതാണ്. കോള നിക്കുള്ളിലുള്ള നടപ്പാതകളുടെ നവീകരണം, റോഡ് വികസനം, കുടിവെള്ള വിത ര ണം, വഴിവിളക്കുകൾ സ്ഥാപിക്കൽ, ഇന്റർനെറ്റ് കണക്ടിവിറ്റി സൗകര്യങ്ങൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ഭവന പുനരുദ്ധാരണം, പഠനമുറികളുടെ നിർമാണം, സം രക്ഷണ ഭിത്തി നിർമ്മാണം, കിണർ നവീകരണം, സാംസ്കാരിക നിലയം നിർമ്മാണം തുടങ്ങിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
ഇതിൽ ഏതൊക്കെ പദ്ധതികൾ നടപ്പിലാക്കണം എന്നത് സംബന്ധിച്ച്  വിശദമായ ചർ ച്ചകൾ നടത്തുന്നതിനും പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് ആവശ്യമായ വിവരങ്ങ ൾ ശേഖരിക്കുന്നതിനും, തുമരംപാറ പട്ടികവർഗ്ഗ ഊരുകൂട്ട യോഗം 07.03.2024 വ്യാഴാ ഴ്ച കോളനിയിൽ വിളിച്ചുചേർത്തിട്ടുണ്ടെന്നും, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പ്ര സ്തുത യോഗത്തിൽ സംബന്ധിക്കുമെന്നും എംഎൽഎ അറിയിച്ചു.ഊരുകൂട്ട യോഗത്തി ൽ ഒരു കോടി രൂപ വിനിയോഗിച്ചുള്ള പദ്ധതികൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് വി ശദമായ ചർച്ചകൾ നടത്തി തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ്.