1991 എസ്.എസ്.എൽ.സി.ബാച്ചിൽ പഠിച്ചവരുടെ പൂർവവിദ്യാർഥി സംഗമം തിരുമുറ്റം

Estimated read time 1 min read
ചിറക്കടവ് സെയ്ന്റ് ഇഫ്രേംസ് ഹൈസ്‌കൂളിലെ 1991 എസ്.എസ്.എൽ.സി.ബാച്ചിൽ പഠിച്ചവരുടെ കൂട്ടായ്മയായ തിരുമുറ്റം-91-ന്റെ അഞ്ചാമത് കുടുംബസംഗമം പൊ ൻകുന്നം വൈസ്‌മെൻസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടത്തി. അന്ന് സ്‌കൂൾ ലീഡറായിരുന്ന ചേനപ്പാടി തലപ്പുലത്ത് ടി.ജി.സുജിത്ത് അധ്യക്ഷത വഹിച്ചു. പ്രവാസി അംഗങ്ങളായ അജിത കുമ്പളപ്പള്ളിൽ, ഷീജ വർഗീസ് എന്നിവർ വിശിഷ്ടാതിഥികളായി. രാജീവ് എൻ.പ്ലാപ്പള്ളി, ബോബി വർഗീസ്, ബോബൻ ബി.മാണി, റെജി ജെ യിംസ്, വിജയകുമാർ, കെ.പി.ജയൻ എന്നിവർ പ്രസംഗിച്ചു
അനിത കുമ്പളപ്പള്ളിൽ, കവിത സുരേഷ്, സരിത പ്രകാശ്, സിന്ധു സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ പൂർവവിദ്യാർഥികളുടെയും മക്കളുടെയും കലാപരി പാടികൾ നടന്നു. പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. അന്തരിച്ച പ്രഥമാധ്യാപകൻ എം.ജെ.തോമസിന് ആദരാഞ്ജലി അർപ്പിച്ചു.

You May Also Like

More From Author

+ There are no comments

Add yours